ന്യൂഡൽഹി: രാജ്യത്തെ ചെറുകിട-സൂക്ഷ്മ വ്യവസായ സംരംഭകത്വം വ്യാപിപ്പിക്കാൻ സമഗ്രപദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്(പിഎൽഐ) സ്‌കീം പദ്ധതിപ്രകാരം എല്ലാ മേഖലയിലും സംരംഭകത്വവും സ്റ്റാർട്ടപ്പുകളും തുടങ്ങാൻ സഹായം നൽകുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ നിർമ്മലാസീതാരാമൻ പറഞ്ഞു. നിലവിലെ പദ്ധതികൾ വഴി ലഭിച്ചത് 60 ലക്ഷം തൊഴിലുകളാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 30 ലക്ഷം അധികം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.
ഉദ്യമം-ഈ ശ്രമം -ആസീം പോർട്ടലുകൾ വഴി സ്വയം സംരംഭകത്വവും ചെറുകിട വ്യവസായങ്ങളും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലും ഉറപ്പാക്കിയിട്ടുണ്ട്. 113 ലക്ഷം എംഎസ്എംഇകൾക്ക് നേരിട്ട് സഹായം ലഭിക്കുന്ന തരത്തിൽ വ്യവസായ വകുപ്പുകളും സജ്ജമാണ്. ഇതിനായി കൂടുതൽ പരിശീലനം എല്ലാ സംസ്ഥാനത്തെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ പൂർത്തിയാക്കിയത് ഗതിവേഗം വർദ്ധിപ്പിക്കുമെന്നും ധനകാര്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ചെറുകിട സുക്ഷ്മ വ്യാവസായിക യൂണിറ്റുകളെ സഹായിക്കാൻ ഇൻഷൂറൻസ് പദ്ധതികളും നടപ്പാക്കും. രണ്ട് ലക്ഷം കോടിയുടെ പദ്ധതി ചെറുകിട വ്യവസായങ്ങൾക്ക് കരുത്തുപകരും. സംരംഭകരുടെ ക്ഷമതാ വർദ്ധനവിനും മികച്ച കമ്പനികൾ തമ്മിലുള്ള പങ്കാളിത്ത വർദ്ധനവിലാണ് മറ്റൊരു ശ്രദ്ധ. ഡൈനാമിക് സംവിധാനങ്ങൾ ഉറപ്പാക്കാൻ ഓൺലൈൻ പരിശീലനം നടത്താനുള്ള സഹായങ്ങളും വ്യവസായ വകുപ്പുകൾ വഴി സാദ്ധ്യമാക്കും.
ഡ്രോൺ ശക്തി വഴി നിരവധി സേവനങ്ങൾ ഉറപ്പുവരുത്തുകയാണ്. ഈ മേഖലയിൽ കൂടുതൽ ഐ.ടി.ഐകളിൽ സംരംഭകത്വ പരിശീലനത്തിന് കളമൊരുക്കണം. നിരവധി തൊഴില ധിഷ്ഠിത കോഴ്‌സുകൾ വഴി ചെറുകിട വ്യവസായങ്ങൾക്ക് മികച്ചവരെ രാജ്യം വാർത്തെടു ക്കുമെന്നും ധനകാര്യമന്ത്രി പറഞ്ഞു.
















Comments