ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ നൂറാം വർഷം മുന്നിൽ കണ്ട് ബജറ്റ്. അടുത്ത 25 വർഷത്തേക്കുള്ള ബ്ലൂ പ്രിന്റായാണ് ബജറ്റിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്. നാല് മേഖലകൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് എല്ലാ മേഖലയിലേയും വികസനം ഒരു പോലെ ലക്ഷ്യമിടുന്നതാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
അതേ സമയം കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റിനെ നരേന്ദ്ര മോദി സർക്കാറിന്റെ സീറോ സം ബജറ്റെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ശമ്പളക്കാർക്കും സാധാരണക്കാർക്കും ദരിദ്രർക്കും കർഷകർക്കും ബജറ്റിൽ സ്ഥാനമില്ലെന്നായിരുന്നു രാഹുലിന്റെ വിമർശനം. ട്വിറ്റലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
ഇതിനെതിരെ വ്യാപക വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്. ബജറ്റ് അവതരണം കേൾക്കാതെ സഭയിലിരുന്ന് രാഹുൽ ഉറങ്ങുകയായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. സമഗ്രമായ പഠനം നടത്തി രാജ്യത്തിന്റെ വികസനത്തിലൂന്നിയുള്ള ഭാവി മുന്നിൽ കണ്ടുള്ള ബജറ്റാണ് ഇന്ന് അവതരിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്.
M0di G0vernment’s Zer0 Sum Budget!
Nothing for
– Salaried class
– Middle class
– The poor & deprived
– Youth
– Farmers
– MSMEs— Rahul Gandhi (@RahulGandhi) February 1, 2022
നാല് മേഖലകൾക്ക് ഊന്നൽ നൽകിയാണ് ഇന്ന് ബജറ്റ് അവതരിക്കപ്പെട്ടത്. പിഎം ഗതി ശക്തി, സമസ്ത മേഖലകളിലും വികസനം,ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, നിക്ഷേപ വർദ്ധന എന്നിവയാണ് നാല് മേഖലകൾ. ആത്മനിർഭർ പദ്ധതി പ്രകാരം 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചും, 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിച്ചും, ദേശീയ പാതാ വികസനത്തിന് ഊന്നൽ നൽകിയും, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രധാനപരിഗണന നൽകിയും, കാർഷിക മേഖലയ്‌ക്ക് ഉണർവ് നൽകിയുമാണ് ഇന്ന് ബജറ്റ് അവതരിക്കപ്പെട്ടത്.
















Comments