തൃശൂർ: സ്വകാര്യ ബസ് യാത്രയ്‌ക്കിടെ മോഷണം നടത്തിയ യുവതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. തൃശ്ശൂരിലാണ് സംഭവം. ബസിലെ സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതാണ് നിർണായക തെളിവായത്. ഇന്നലെയായിരുന്നു സംഭവം.
പുത്തൂർ സ്വദേശി സുനിതയുടെ പഴ്‌സാണ് മോഷണം പോയത്. ഇന്നലെ രാവിലെ പുത്തൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള യാത്രക്കിടെയാണ് മോഷണം നടന്നത്. സുനിതയുടെ ബാഗിൽ നിന്നും യുവതി പഴ്‌സ് വിദഗ്ധമായി മോഷ്ടിക്കുന്നത് പൂർണമായും ദൃശ്യങ്ങളിൽ കാണാം. കൈവശമുണ്ടായിരുന്ന ഷോൾ കൊണ്ടു മറച്ച് ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് യുവതി മോഷണം നടത്തിയത്.
തൊട്ടടുത്ത സ്റ്റോപ്പിൽ യുവതി ഇറങ്ങുകയും ചെയ്തു. പഴ്‌സിൽ വിലപ്പെട്ട രേഖകളും, പണവും ഉണ്ടായിരുന്നതായി സുനിത പറഞ്ഞു. തൃശ്ശൂർ ഈസ്റ്റ് പോലീസ് ആണ്
അന്വേഷണം നടത്തുന്നത്. മോഷണം നടന്നത് അറിഞ്ഞ ഉടൻ സുനിത പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചത്.
തൃശ്ശൂരിൽ സ്വകാര്യ ബസിൽ നടന്ന മോഷണത്തിന്‍റെ CCTV ദൃശ്യങ്ങൾ പുറത്ത്
തൃശ്ശൂരിൽ സ്വകാര്യ ബസിൽ നടന്ന മോഷണത്തിന്‍റെ CCTV ദൃശ്യങ്ങൾ പുറത്ത്
Posted by Janam TV on Wednesday, February 2, 2022
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ എഫ്ബി പേജിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.
യാത്രക്കാരുടെ സുരക്ഷയ്‌ക്കുവേണ്ടി സ്വകാര്യ ബസിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച ബസ് ഉടമയെ തൃശൂർ സിറ്റി പോലീസ് അഭിനന്ദിച്ചു.
















Comments