തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ ആവശ്യം. മന്ത്രിമാര്‍ ഓര്‍ഡിനന്‍സില്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്തിയില്ലെന്നും ഇത്തരം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയായില്ലെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു.
ഓര്‍ഡിനന്‍സ് സംബന്ധിച്ച് പാര്‍ട്ടിനിലപാട് സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ വ്യക്തമാക്കി. രാഷ്‌ട്രീയ കൂടിയാലോചന ഉണ്ടായില്ല. പാര്‍ട്ടി മന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും പാര്‍ട്ടിമന്ത്രിമാരെ പൂര്‍ണമായും തളളുന്ന സമീപനം കൈക്കൊണ്ടില്ല.
ഇടതുമന്ത്രിമാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരല്ല, അഴിമതിക്കാരല്ലെന്നും ഉള്ള ബോധ്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഭേദഗതി വരുമ്പോള്‍ അത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇടനല്‍കുമെന്നും സര്‍ക്കാരിന് അപ്പീല്‍ പോകാമെന്ന ഭാഗമാണ് ഓര്‍ഡിനന്‍സില്‍ ഭേദഗതിയായി ഉള്‍പ്പെടുത്തേണ്ടിയിരുന്നതെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. നിയമഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന ആവശ്യമാണ് സംസ്ഥാന എക്‌സിക്യുട്ടീവില്‍ ശക്തമായത്.
രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ രംഗത്ത് എത്തിയ സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ.ശിവരാമനോട് വിശദീകരണം തേടാനും തീരുമാനിച്ചു. സമാനമായ നിലപാട് എടുത്ത കെ.ഇ.ഇസ്മായീല്‍ തന്റെ നിലപാട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‌റെ ശ്രദ്ധയില്‍ പെടുത്താനും തീരുമാനിച്ചു.
















Comments