ന്യൂഡല്‍ഹി: സ്വകാര്യജോലിയില്‍ 75 ശതമാനം പ്രാദേശിക സംവരണം തടഞ്ഞനടപടിക്കെതിരെ ഹരിയാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ കഴിഞ്ഞദിവസം പ്രാദേശിക സംവരണം തടഞ്ഞിരുന്നു.
കേവലം ഒന്നരമിനിറ്റ് വാദം കേട്ടതിനുശേഷമാണ് ഹൈക്കോടതി തീരുമാനം കൈക്കൊണ്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകനെ കോടതികേട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കി.
സ്വാഭാവിക നീതിക്ക് നിരക്കാത്തതും സുസ്ഥിരവുമല്ലാത്ത വിധിയെന്നാണ് സ്റ്റേ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടിതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാരിന്റെ നിലപാട്.സ്വദേശികള്‍ക്ക് ജോലി സംവരണം നല്‍കുന്ന നിയമം കഴിഞ്ഞ നവംബറിലാണ് ഹരിയാന പാസാക്കിയത്.
ഈ വര്‍ഷം ജനുവരിയില്‍ നിയമം പ്രാബല്യത്തില്‍ വന്നു.
നിയമം പ്രാബല്യത്തിലായതോടെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയതൊഴില്‍ മേഖലകള്‍ തുറന്നിടുമെന്ന് ഡപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. എന്നാല്‍ നിയമം തടഞ്ഞതോടെ യുവാക്കള്‍ക്കുള്ള അവസരമാണ് നഷ്ടമായത്.
Comments