തൃശൂർ : സർക്കാർ കുടിശ്ശിക തീർക്കുന്നില്ലെന്ന പരാതിയുമായി പാലിയേക്കര ടോൾ പ്ലാസ. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സർക്കാർ വരുത്തിയ കുടിശ്ശിക 228 കോടി രൂപ. സൗജന്യയാത്രയുടെയും കെഎസ്ആർടിയുടെയും ടോൾ തുകയിൽ ഇതുവരെ ലഭിച്ചത് 7 കോടി മാത്രമാണെന്ന് ടോൾ കമ്പനി അധികൃതർ വ്യക്തമാക്കി.
2012 ഫെബ്രുവരി മുതലാണ് പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ടോൾ പ്ലാസയിലൂടെ സൗജന്യപാസ് അനുവദിച്ചത്. ഈയിനത്തിൽ സർക്കാരിൽ നിന്ന് ടോൾ കമ്പനിയ്‌ക്ക് 2013 ൽ മൂന്നര കോടി രൂപ കിട്ടി. അതിനുശേഷം സർക്കാർ ഒന്നും നൽകിയിട്ടില്ല. ഇപ്പോൾ കുടിശ്ശിക 132 കോടി ആയിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ടോൾ തുകയിൽ കിട്ടാനുളളത് 96 കോടി രൂപയാണെന്നും കമ്പനി വ്യക്തമാക്കുന്നു.
ഒരാളുടെ പേരിലുളള ഒന്നിലേറെ വാഹനങ്ങൾക്ക് യാത്രാസൗജന്യം ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി കമ്പനി ഇത് നൽകുന്നില്ല. കൊടുങ്ങല്ലൂർ പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയർ 431 വാഹനങ്ങളുടെ അപേക്ഷകൾ തടഞ്ഞുവെച്ചിരിക്കുന്നതിനാലാണ് ഇത്. എഞ്ചിനീയറുടെ അനുമതിയില്ലാതെ സൗജന്യ പാസ് അനുവദിക്കാനാകില്ലെന്നും അധികൃതര് പറയുന്നു.
















Comments