‘ഉരുളക്കിഴങ്ങിൽ നിന്നും വോഡ്ക ഉണ്ടാക്കാൻ കഴിയുമോ ഇല്ലയോ എന്ന് അറിയിക്കണം’: ഉത്തർപ്രദേശിലെ ജനങ്ങളോട് അഖിലേഷ് യാദവ്

Published by
Janam Web Desk

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് രാഷ്‌ട്രീയ പാർട്ടികൾ. ഫെബ്രുവരി പത്ത് മുതലാണ് യുപിയിൽ വോട്ടെടുപ്പ് ആരംഭിക്കുന്നത്. ഇപ്പോഴിതാ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യുപിയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം തിരിച്ചടിയായിരിക്കുകയാണ്. ഉരുളക്കിഴങ്ങിൽ നിന്നും വോഡ്ക ഉണ്ടാക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് തന്നെ അറിയിക്കാനാണ് അഖിലേഷ് യാദവ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആഗ്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ആഗ്രയിൽ ഒരു ഉരുളക്കിഴങ്ങ് സംസ്‌കരണ യൂണിറ്റ് തങ്ങൾ സ്ഥാപിക്കും. ആവശ്യമെങ്കിൽ അതിൽ നിന്നും ഒരു വോഡ്ക പ്ലാന്റും നിർമ്മിക്കും. ഉരുളക്കിഴങ്ങിൽ നിന്നും വോഡ്ക നിർമ്മിക്കാനാകുമോ എന്ന് തന്നെ അറിയിക്കണമെന്നും ജനങ്ങളോട് അഖിലേഷ് യാദവ് പറഞ്ഞു. അഖിലേഷിന്റെ പ്രസ്താവ സമാജ്‌വാദി പാർട്ടിയ്‌ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ബിജെപി അടക്കമുള്ള പാർട്ടികൾ ജനങ്ങളുടെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു. എന്നാൽ അഖിലേഷ് യാദവ് ഇവിടെ വോഡ്ക നിർമ്മിക്കാനുള്ള സാദ്ധ്യതകൾ തേടുകയാണ് ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അഖിലേഷ് യാദവ് ആദ്യമായല്ല ഇത്തരത്തിലുള്ള ‘വോഡ്ക പരാമർശം നടത്തുന്നത്. 2015ൽ മുഖ്യമന്ത്രിയായിരിക്കെ, കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കാൻ കനൗജ്, ഫറൂഖാബാദ് ജില്ലകളിൽ ഓരോ വോഡ്ക ഫാക്ടറിയെങ്കിലും സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Share
Leave a Comment