കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ തുറന്നടിച്ച് ഗവർണർ സിവി ആനന്ദ ബോസ്. മമത കളിക്കുന്നത് വൃത്തികെട്ട രാഷ്‌ട്രീയമാണെന്നും മമതയുടെ ദീദി ഗിരി ഒരിക്കലും താൻ അംഗീകരിച്ചു കൊടുക്കില്ലെന്നും സിവി ആനന്ദബോസ് പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കു
വാസ്തവത്തിന് നിരക്കാത്ത നാണംകെട്ട പരാമർശമാണ് മമത തനിക്കെതിരെ നടത്തിയത്. അതുകൊണ്ടു തന്നെ ഒരു രാഷ്‌ട്രീയ നേതാവ് എന്ന നിലയിൽ മമതയുടേത് വൃത്തികെട്ട രാഷ്‌ട്രീയമാണെന്ന് ഞാൻ പറയും. ഇപ്പോഴും ദൈവം അവരെ രക്ഷിക്കട്ടെ എന്നാണ് താൻ പറയുന്നത്. പക്ഷെ ദൈവത്തിന് പോലും അത് അസാദ്ധ്യമാണെന്നും ഗവർണർ പറഞ്ഞു.
രാജ്ഭവനിലെ ജീവനക്കാരിയെ കരുവാക്കി തനിക്കെതിരെ വ്യാജ കേസ് ഉയർത്താനുളള തൃണമൂൽ കോൺഗ്രസിന്റെ നീക്കം പരാമർശിച്ചായിരുന്നു ഗവർണറുടെ വാക്കുകൾ. മമത തന്നെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കുകയാണെന്ന് സിവി ആനന്ദബോസ് കുറ്റപ്പെടുത്തി. മമതയെ ഒരു നല്ല വ്യക്തിയായിട്ടാണ് താൻ കരുതിയിരുന്നത്. മുൻപ് പല അവസരങ്ങളിലും അവരുടെ രാഷ്‌ട്രീയത്തെക്കുറിച്ച് താൻ പ്രതികരിക്കാറില്ലായിരുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അവരുടെ രാഷ്‌ട്രീയം തന്റെ വിഷയമല്ലെന്നും അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമാണ് എപ്പോഴും പറഞ്ഞത്. ഗവർണർ പദവി ഒരിക്കലും രാഷ്‌ട്രീയ പദവിയല്ല. രാഷ്്ട്രീയത്തിന് ഉപരിയായ സ്ഥാനമാണെന്നും സിവി ആനന്ദബോസ് പറഞ്ഞു.