തിരുവനന്തപുരം : നെടുമങ്ങാട് കൊറോണ രോഗി ജീവനൊടുക്കി. ആര്യനാട് കുളപ്പട സ്വദേശി ജോൺ ആണ് ആശുപത്രിയിൽ തൂങ്ങിമരിച്ചത്. മൂന്ന് ദിവസം മുൻപാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജോണിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ കൊറോണ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിച്ചത്.
രാവിലെയോടെയായിരുന്നു സംഭവം. കുത്തിവെപ്പ് എടുക്കാനെത്തിയ നഴ്‌സ് ആണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. പ്രമേഹ രോഗിയായിരുന്നു ജോൺ. പ്രമേഹം ബാധിച്ചതിന്റെ മാനസിക വിഷമം ജോണിനുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
കൊറോണ സ്ഥിരീകരിച്ചതിന്റെ മാനസിക വിഷമത്തിൽ സംസ്ഥാനത്ത് നിരവധി പേരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. കൊറോണ ബാധിച്ചതിന് പിന്നാലെ രോഗി അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടലും, ഇതേ തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Comments