തിരുവനന്തപുരം : ജില്ലയിൽ ഗുണ്ടാവിളയാട്ടം തുടരുന്നു. വിഴിഞ്ഞത്ത് പിതാവിനെയും മകനെയും ഗുണ്ടകൾ ക്രൂരമാർ മർദ്ദിച്ച് പണം കവർന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിഴിഞ്ഞം സ്വദേശി ഇബൻ മഷൂദ്, മകൻ ഷാഹുൽ ഹമീദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. സൂപ്പർമാർക്കറ്റ് ഉടമയാണ് ഇബൻ മഷൂദ്. രാത്രി സൂപ്പർമാർക്കറ്റ് അടച്ച് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിൽ എത്തിയ ഗുണ്ടകൾ ഇബൻ മഷൂദിനെ മർദ്ദിക്കുകയായിരുന്നു. പിതാവിന് നേരെയുള്ള ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് ഷാഹുലിനും മർദ്ദനമേറ്റത്. ഇരുവരെയും മർദ്ദിച്ച് അവശരാക്കിയ ശേഷം ഗുണ്ടകൾ പണവുമായി കടന്നുകളയുകയായിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിഴിഞ്ഞം തിയറ്റർ ജംഗ്ഷൻ സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഗുണ്ടയ്‌ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടായിരം രൂപയാണ് ഇരുവരും ചേർന്ന് ഇബൻ മഷൂദിന്റെ പക്കൽ നിന്നും കവർന്നത്.
















Comments