കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിയാണ് മരിച്ചത്. ജീവനക്കാർ പുലർച്ചെ ചായയുമായി എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനുവരി 28നാണ് ഇവർ കുതിരവട്ടത്തേയ്‌ക്ക് ചികിത്സയ്‌ക്കായി എത്തുന്നത്.
ജിയറാമിന്റെ സെല്ലിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. കിടക്കുന്ന ബഞ്ചിനു വേണ്ടിയായിരുന്നു തർക്കമെന്ന് എസ്പി കെ. സുദർശനൻ വ്യക്തമാക്കി. തർക്കം കയ്യാങ്കളിയിലെത്തിയതോടെ മൂന്ന് പേരിൽ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റി. കയ്യാങ്കളിയിൽ മർദ്ദനമേറ്റ യുവതിയെയാണ് രാവിലെ മരിച്ച നലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
തലശ്ശേരി സ്വദേശിയാണ് ജിയറാമിനെ വിവാഹം കഴിച്ചിരിക്കുന്നത്. ഇരവരും വിവാഹ മോചിതരാണ്. ജിയറാം കുഞ്ഞുങ്ങളെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നാട്ടുകർ ഇവരെ മഹിളാ മന്ദിരത്തിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നിന്നാണ് യുവതിയെ കുതിരവട്ടത്തേയ്‌ക്ക് മാറ്റുന്നത്. മർദ്ദനത്തിൽ യുവതിയുടെ ആന്തരികാവയവത്തിൽ രക്തസ്രാവമുണ്ടായോ എന്നാണ് പരിശോധിക്കുന്നത്.
















Comments