മുംബൈ: മുംബെയിലും മഹാരാഷ്‌ട്രയുടെ വിവിധഭാഗങ്ങളിലും ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി സര്‍വ്വീസിനെതിരെ യൂണിയന്‍ രംഗത്ത്. ഇത് നിയമവിരുദ്ധമാണെന്നും തങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നും വ്യക്തമാക്കിയാണ് യൂണിയന്‍ രംഗത്ത് എത്തിയത്. യൂണിയന്‍ നേതാവ് ശങ്കര്‍റാവുവിന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്‌ട്രാ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഒല, യൂബര്‍ ടൂവിലര്‍ ടാക്‌സി റാപിഡോ സര്‍വ്വീസുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.
കോറോണ വ്യാപനത്തോടെ മുംബൈയിലെയും മഹാരാഷ്‌ട്രയുടെ മറ്റ് ഭാഗങ്ങളിലേയും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിയമവിരുദ്ധ ബൈക്ക് ടാക്‌സികള്‍ സ്ഥിതി കൂടുതല്‍ ദുരിതതപൂര്‍ണമാക്കിയതായി സേവാ സരതി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡിഎം ഗോസവി പറഞ്ഞു.
നിയമവിരുദ്ധ ബൈക്ക് ടാക്‌സികളുടെ പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ കടുത്ത പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പാസഞ്ചര്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ സേവനം യൂണിയന്‍ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായാണ് ബൈക്ക് ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
ഇത്തരം വാഹനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പൂനെ ആര്‍ടിഓയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. നൂറ്റി അന്‍പതോളം ബൈക്ക് ടാക്‌സികള്‍ പിടികൂടി. അടുത്ത ആഴ്ചമുതല്‍ പൂനെ ഉള്‍പ്പെടെ ആര്‍ടിഓ ഓഫിസിനു മുന്നില്‍ പ്രതിഷേധം നടത്താനും തൊഴിലാളികള്‍ തീരുമാനിച്ചു.
അതെ സമയം കൊറോണപ്രതിസന്ധി നേരിട്ട തൊഴിലാളികള്‍ക്ക് മാസം പതിനായിരം രൂപ ധനസഹായം നല്‍കാനും അവരുടെ വാഹനവായ്പ പലിശഉള്‍പ്പെടെ എഴുതി തള്ളാനും 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാനും ആവശ്യപ്പെട്ടു.
















Comments