മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ. മമ്മൂക്കയെ ആദ്യമായി കണ്ടത് 2005 ഇൽ ആണ്. അതിനുശേഷം പലതവണ കണ്ടുവെങ്കിലും ഒപ്പം ഒരു ഫോട്ടോ എടുക്കാനും കുറെ ഏറെ സമയം ഒപ്പം ചിലവഴിക്കാനും സാധിച്ചത് ഇപ്പോഴാണെന്ന് വിഷ്ണു മോഹൻ ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂക്ക വിളമ്പി തന്ന ഫുഡ് കഴിക്കാൻ സാധിച്ചത് ഈ കൂടിക്കാഴ്ചയുടെ മധുരം ഇരട്ടി ആക്കുന്നു. മുൻപ് ഒരിക്കൽ മമ്മൂക്കയെ കണ്ടപ്പോൾ മേപ്പടിയാൻ നല്ല ടൈറ്റിൽ ആണെന്ന് പറഞ്ഞിരുന്നു. കൂടാതെ മേപ്പടിയാന്റെ ഡഫനിഷൻ തനിക്ക് അറിയുന്നതിലും കൂടുതൽ വിശദമായി പറഞ്ഞു തരികയും ചെയ്തു. സിനിമ വിജയിച്ചതിലുള്ള സന്തോഷം പങ്കുവെക്കുകയും മുന്നോട്ടുള്ള യാത്രക്ക് ആവശ്യമായ ഉപദേശങ്ങളും തന്നുവെന്ന് വിഷ്ണു മോഹൻ പറഞ്ഞു.
സിനിമാലോകത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങൾക്ക് പോലും വലുപ്പച്ചെറുപ്പമില്ലാതെ കരുതലിന്റെ, സ്‌നേഹത്തിന്റെ തണൽ തരുന്ന വടവൃക്ഷമായി നിൽക്കുന്ന മഹാനടന് നന്ദിയെന്നും വിഷ്ണു മോഹൻ അറിയിച്ചു.
മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയോടൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ സാധിച്ചു.ആദ്യമായി കണ്ടത് 2005 ഇൽ ആണ്.അതിനുശേഷം പലതവണ…
Posted by Vishnu Mohan on Thursday, February 10, 2022
















Comments