അഹമ്മദാബാദ്: ഗുജറാത്തിൽ പാകിസ്താനിൽ നിന്നുള്ള മത്സബന്ധന ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ ബിഎസ്എഫ് പിടികൂടി. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്കൊപ്പമെത്തിയവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. മൂന്ന് സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് ഭുജിന് സമീപം പാകിസ്താൻ അതിർത്തിയിലെ ഹരാമിനല്ലിയിൽ നിന്നും 11 ബോട്ടുകൾ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിലക്കുള്ള മേഖലയാണിത്. ഡ്രോണുകളുടെ സഹായത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടെത്തിയത്. പ്രദേശം ബിഎസ്എഫ് വളഞ്ഞിട്ടുണ്ട്. വ്യോമനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
യഥാർത്ഥ മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് എത്തിയതാണോ അതോ ഭീകരർ മത്സ്യത്തൊഴിലാളികളെന്ന വ്യാജേന എത്തിയതാണോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്. പിടിച്ചെടുത്തത് മത്സ്യബന്ധന ബോട്ട് ആണോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്.
Comments