തിരുവനന്തപുരം : കാട്ടുപന്നി ശല്യം രൂക്ഷമായ ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക കേന്ദ്രസർക്കാരിന് സമർപ്പിച്ച് സംസ്ഥാന സർക്കാർ. പട്ടിക പ്രകാരം കേരളത്തിലെ 406 വില്ലേജുകളാണ് രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുന്നത്. കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിനായി ശല്യം രൂക്ഷമായ വില്ലേജുകളുടെ പട്ടിക സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പട്ടിക സമർപ്പിച്ചത്.
കാട്ടുപന്നികൾ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിൽ ക്ഷുദ്രജീവികളുടെ പട്ടികയിൽപ്പെടുത്തണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിച്ച കേന്ദ്രസർക്കരിന് സംസ്ഥാന സർക്കാർ പന്നി ശല്യം രൂക്ഷമായ വില്ലേജുകളുടെ പട്ടിക നേരത്തെ കൈമാറിയിരുന്നു. എന്നാൽ ഹോട്ട് സ്‌പോട്ടായ വില്ലേജുകളുടെ പട്ടിക സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു.
അടുത്തിടെ കാട്ടുപന്നിയുടെ ആക്രമണത്തിന് നിരവധി പേർ ഇരയായിരുന്നു. ഈ സാഹചര്യത്തിലാണ് കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചത്. ചില മേഖലകളിലെല്ലാം പ്രത്യേക അനുമതി പ്രകാരം കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നുണ്ട്.
















Comments