ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ മെഗാ താര ലേലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം. പ്രീമിയർ ലീഗ് ആരംഭിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ താരലേലത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിര്ക്കുന്നത്. രണ്ടു ടീമുകൾ പുതുതായി വന്നതോടെയാണ് സുപ്രധാന താരങ്ങളടക്കം ഓപ്പൺ ബിഡ്ഡിലേക്ക് മാറ്റപ്പെട്ട്. ആകെ 590 പേരാണ് ലേല പട്ടികയിലുള്ളത്.

ഏറ്റവും മികച്ച താരങ്ങളെ പൊന്നും വിലയ്‌ക്ക് വിളിച്ചെടുക്കാനാണ് പ്രമുഖ ടീമുകൾ തയ്യാറെടുക്കുന്നത്. അതേസമയം പ്രമുഖ ടീമുകൾ പല പ്രീമിയം താരങ്ങളേയും നിലനിർത്തി യിട്ടുണ്ട്. വിദേശ താരങ്ങളുടേയും നീണ്ട നിരയാണ് ഇന്ന് ലേലത്തിലുള്ളത്. ഇന്ത്യൻ താരങ്ങ ളിൽ ഏറ്റവും മൂല്യമുള്ളവരിൽ ധോണിയും കോഹ് ലിയും രോഹിത് ശർമ്മയുമാണ്. ബുംമ്രയ്‌ക്കും ഋഷഭ് പന്തിനും രാഹുലും വിവിധ ടീമുകളിൽ സ്ഥാനം നിലനിർത്തിയപ്പോൾ മലയാളിക്ക് അഭിമാനമായി രാജസ്ഥാൻ സഞ്ജു സാംസണിനെ നായകനായി നിലനിർത്തി യിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറെ ചർച്ചയായ ശ്രീശാന്ത് ഇത്തവണ ലേലപട്ടികയിൽ ഇടം നേടിയതും വാർത്തയാണ്.
വിദേശരാജ്യങ്ങളുടെ വമ്പൻ താരനിരയിൽ ഏറ്റവുമധികം പേരെ നൽകുന്നത് പതിവുപോലെ ഓസ്‌ട്രേലിയയാണ്. 47 താരങ്ങളാണ് പത്ത് ടീമുകളിലായി അണിനിരക്കാൻ തയ്യാറെടു ക്കുന്നത്. തൊട്ടുപുറകേ വെസ്റ്റിൻഡീസും(34) ദക്ഷിണാഫ്രിക്ക(33)യുമാണ്. ശ്രീലങ്കയും ഇംഗ്ലണ്ടും ന്യൂസിലാന്റും 24 താരങ്ങളുമായി രംഗത്തുണ്ട്.
തുകയുടെ കാര്യത്തിൽ ഒരു ടീമിന് 90 കോടിയാണ് ചിലവഴിക്കാൻ അനുവാദമുള്ളത്. നാലു താരങ്ങളെ നിലനിർത്തിയിരിക്കുന്ന ടീമുകൾക്ക് ഇനി ചിലവാക്കാനാവുക 48 കോടി മാത്രമാണ്. മൂന്ന് താരങ്ങളെ നിലനിർത്തിയ ടീമുകളുടെ കയ്യിൽ ബാക്കി 57 കോടിയാണു ണ്ടാവുക. ഏറ്റവും കൂടിയ അടിസ്ഥാന വില 2 കോടിയാണ്. 17 ഇന്ത്യൻ താരങ്ങളാണ് കോടിമൂല്യവുമായി ലേലപട്ടികയിലുള്ളത്. മികച്ച ഫോമിലുള്ള ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഇഷൻ കിഷൻ, ദേവദത്ത് പടിക്കൽ,ഹർഷൽ പട്ടേൽ, ക്രുണാൽ പാണ്ഡ്യ എന്നിവർക്കൊപ്പം സീനിയർ താരങ്ങളായ അശ്വിനും യുസ്‌വേന്ദ്ര ചഹലും ദിനേശ് കാർത്തിക്കുമുണ്ട്.
















Comments