ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരായ താരങ്ങളെ മുൻ ടീമുകകൾക്ക് നൽകാതെ മറ്റ് ടീമുകൾ. മികച്ച ഫോമിലുള്ള ശിഖർ ധാവനെ ഡൽഹിക്ക് നൽകാതെ പഞ്ചാബ് സൂപ്പർ കിംഗ്‌സ് 8.25 കോടിക്കും ശ്രേയസ് അയ്യരെ 12.25 കോടിക്ക് കൊൽക്കത്തയും നേടി.
അശ്വനിനെ രാജസ്ഥാൻ 5 കോടിക്കും ട്രെൻറ് ബോൾട്ടിനെ 8 കോടിക്കും രാജസ്ഥാനും സ്വന്തമാക്കി. വിദേശ താരം റബാഡ 9.2 കോടിക്ക് പഞ്ചാബ് നേടിയപ്പോൾ ഷമിയെ പുതിയ ടീമായ ഗുജറാത്ത് 6 കോടിക്കാണ് നേടിയത്.
കഴിഞ്ഞ സീസണിൽ ഹൈദ്രാബാദ് തഴഞ്ഞ ഡെവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി നേടി. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡീ കോകിനെ പുതിയ ടീമായ ലക്നൗ സൂപ്പർ ജയിൻറ്സ് 6.75ന് സ്വന്തമാക്കി. ഡ്യൂപ്ലസിയെ നേടിയിരിക്കുന്നത് രാജസ്ഥാനാണ്.
മർക്വീ താരങ്ങളിൽ ശിഖർ ധവാൻ(8.25) പഞ്ചാബ് , അശ്വിൻ(5കോടി) രാജസ്ഥാൻ, പാറ്റ് കമ്മിൻസ്(7.25) കൊൽക്കത്ത, കാഗിസോ റബാഡ(9.25) പഞ്ചാബ്, ബോൾട്ട്(8 കോടി),ശ്രേയസ് അയ്യർ(12.5) കൊൽക്കത്ത, മുഹമ്മദ് ഷമി (6.25) ഗുജറാത്ത്, ഫാ ഡ്യൂ പ്ലെസിസ്( 7.25) ബാംഗ്ലൂർ, ക്വിന്റൺ ഡീ കോക് (6.75) ലക്‌നൗ, വാർണർ(6.25) ഡൽഹി എന്നിവരാണ് ഇതുവരെ ടീമുകൾക്ക് സ്വന്തമായത്.
















Comments