ബാംഗ്ലൂർ: ഐപിഎല്ലിൽ ലേലം അടിയന്തിരമായി നിർത്തിവച്ചു. അന്താരാഷ്‌ട്ര ലേലവിദഗ്ധൻ ഹ്യൂ എഡ്മിഡിസ് കുഴഞ്ഞുവീണതിനെ തുടർന്നാണ് ലേലം താൽക്കാലികമായി നിർത്തിയത്.
ഉച്ചഭക്ഷണത്തിനായി പിരിയുന്നതിന് തൊട്ടുമുമ്പാണ് ഹ്യൂം കുഴഞ്ഞു വീണത്. മൂന്നരയ്‌ക്ക് ശേഷം ലേലം പുന:രാരംഭിക്കുമെന്നാണ് ഐപിഎൽ അധികൃതർ പറയുന്നത്.
സീസണിൽ പുതിയ രണ്ടു ടീമുകൾ കൂടി ചേർന്നതോടെ പ്രമുഖ താരങ്ങളടക്കം 590 പേരെ പൊതുലേലത്തിനായി തീരുമാനിച്ചാണ് നടപടി ആരംഭിച്ചത്. ഇന്നും നാളേയുമായിട്ടാണ് ലേലം നടക്കുന്നത്.
ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധൻ ഹ്യൂ എഡ്മിയാഡെസാണ് ലേലം നയിക്കുന്നത്. 2018 മുതൽ ബിസിസിഐയുടെ ഐപിഎൽ ലേലം നിയന്ത്രിക്കുന്നത് ഇദ്ദേഹമാണ്. സ്റ്റാർ ലേല വിദഗ്ധനായിരുന്ന റിച്ചാർഡ് മാഡ്‌ലേയ്‌ക്ക് പകരമായിട്ടാണ് ഹ്യൂവിനെ തീരുമാനിച്ചത്. 36 വർഷത്തെ തന്റെ ലേല പരിപാടികളുടെ കാലയളവിൽ ആഗോള തലത്തിൽ വിവിധ കമ്പനികൾക്കും കായിക മത്സരങ്ങൾക്കുമായി 2500 വേദികളിലാണ് ഹ്യൂ നിറഞ്ഞു നിന്നത്. അന്താരാഷ്‌ട്ര തലത്തിൽ ജീവകാരുണ്യ മേഖല, കല, ക്ലാസിക് കാർ എന്നിവയിൽ ഇദ്ദേഹം അതിപ്രശസ്തനാണ്.
















Comments