മലമ്പുഴ ചേറാട് മലയിടുക്കിൽ രണ്ട് ദിവസത്തോളം കുടുങ്ങിക്കിടന്ന ബാബുവിനെപ്പറ്റി നിരവധി വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാബുവിന്റെ സാഹസികതയെ പ്രശംസിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ചർച്ചയ്‌ക്കിടെ ബാബുവിന്റെ ജീവിതം സിനിമയാകാൻ പോകുന്നു എന്ന പ്രചാരണങ്ങളുമുണ്ട്. പ്രണവ് മോഹൻലാൽ നായകനായി എത്തുമെന്നും ചിത്രം ഒമർ ലുലു സംവിധാനം ചെയ്യുമെന്ന അഭ്യൂഹങ്ങളാണ് പടർന്ന് പിടിക്കുന്നത്.
ഈ സാഹചര്യത്തിൽ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ബാബുവിന്റെ ജീവിതം സിനിമയാകാൻ പോകുന്നുവെന്നും അത് താൻ സംവിധാനം ചെയ്യുമെന്നുമുള്ള ട്രോളുകൾ ശ്രദ്ധയിൽ പെട്ടുവെന്നും, അതിനെപ്പറ്റി താൻ ചിന്തിച്ചിട്ട് പോലുമില്ലെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. ബാബുവിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സംവിധായകൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ഇങ്ങനെ ഒരു ട്രോൾ പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടു, ഞാൻ ഇപ്പോ പവർസ്റ്റാർ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്.ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ലാ.ബാബുവിന് എല്ലാവിധ നന്മകൾ നേരുന്നു.
ഇങ്ങനെ ഒരു ട്രോൾ പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടു, ഞാന്‍ ഇപ്പോ പവർസ്റ്റാർ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന…
Posted by Omar Lulu on Friday, February 11, 2022
Comments