ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുലിന്റെ ഭാഷയും രീതിയുമെല്ലാം 1947 ന് മുൻപുള്ള മുഹമ്മദലി ജിന്നയുടേത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അർത്ഥത്തിലാണ് രാഹുൽ ഗാന്ധി ആധുനിക കാലത്തെ ജിന്നയാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അസം മുഖ്യമന്ത്രിയുടെ പരാമർശം.
രാഹുലിന് ഇന്ത്യ എന്നാൽ ഗുജറാത്തു മുതൽ പശ്ചിമ ബംഗാൾ വരെയാണ്. കഴിഞ്ഞ 10 ദിവസമായി രാഹുൽ പറയുന്നത് താൻ നിരീക്ഷിക്കുകയാണ്. ഒരിക്കൽ അദ്ദേഹം പറഞ്ഞു ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന്. മറ്റൊരിക്കൽ ഇന്ത്യ ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ വരെയാണെന്ന് പറഞ്ഞുവെന്ന് ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. ജിന്നയുടെ പ്രേതം രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ പ്രവേശിച്ചത് പോലെയാണ് പാർലമെന്റിൽ രാഹുൽ ബിജെപിക്കെതിരായി അദ്ദേഹം കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രസംഗങ്ങളെന്ന് ഹിമന്ത് ബിശ്വ ശർമ ആരോപിച്ചു.
ശത്രു പ്രദേശത്ത് എന്തെങ്കിലും നടപടിയ്‌ക്ക് പോകുന്നതിന് മുൻപ് സൈനികർ ഒരു മാസത്തിന് മുൻപേ ആസൂത്രണം തുടങ്ങുമെന്നും ,ഇത് തന്ത്രപരമായ നടപടികളാണെന്നും ,ഓപ്പറേഷന് ശേഷം പത്രക്കുറിപ്പ് പുറപ്പെടുവിച്ചതിന് ശേഷം മാത്രമാണ് അതിനെ കുറിച്ചുള്ള വിവരങ്ങൾ എല്ലാവരും അറിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണത്തിന്റെ തെളിവ് ചോദിച്ചെത്തുന്നവർ സൈനികർ അനുഭവിക്കുന്ന വേദനയെക്കുറിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments