തൃശ്ശൂർ: തിരുവനന്തപുരം അമ്പലമുക്കിൽ ചെടി നഴ്‌സറിക്കുള്ളിൽ വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ കൂടുതൽ കൊലപാതക കേസുകളിലും പ്രതിയാണെന്ന് പോലീസ്. രാജേന്ദ്രന്റെ അഞ്ചാമത്തെ ഇരയാണ് കടയ്‌ക്കുള്ളിൽ കൊല്ലപ്പെട്ട വിനീത.
എംഎ എക്കണോമിക്‌സ് ബിരുദധാരിയാണ് സീരിയൽ കില്ലറായ രാജേന്ദ്രൻ. ഓൺലൈനായി വിദൂര വിദ്യാഭ്യാസ കോഴ്‌സ് വഴി എംബിഎയും നേടി. മോഷ്ടിച്ച് കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ സ്ഥിരമായി ഓൺലൈൻ ട്രേഡിങ്ങും നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്വർണം മോഷ്ടിക്കാനായി ഒറ്റ ദിവസം ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ. 2014 ഡിസംബർ 19 ന് വെള്ളമഠത്തുകാരെ നടുക്കിയ കൂട്ടക്കൊല കേസിലെ പ്രതി. സ്വർണവും പണവും കൈക്കലാക്കാൻ 13 കാരിയായ പെൺകുട്ടിയേയും മാതാപിതാക്കളെയും കൊലപ്പെടുത്തുമ്പോൾ രാജേന്ദ്രന്റെയുള്ളിലെ മനസാക്ഷി മരവിച്ചിരുന്നു.
വെള്ളമഠത്ത് വാടകയ്‌ക്ക് താമാസിക്കുന്ന സമയത്തായിരുന്നു രാജേന്ദ്രന്റെ കൊലപാതകം നടത്തിയത്. അയൽക്കാരായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യൻ, ഭാര്യ വാസന്തി,മകൾ അഭിശ്രീ എന്നിവരെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്.
അതേസമയം ഇരിങ്ങാലക്കുടയിലെ ആനീസ് വധത്തിന് പിന്നിലും രാജേന്ദ്രനാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചെടി നഴ്‌സറിയിലെ വിനീത കൊല്ലപ്പെട്ട രീതിയിലാണ് ആനീസും കൊല്ലപ്പെട്ടത്. ഇതാണ് രാജേന്ദ്ര് നേരെ സംശയമുയരാൻ കാരണം
















Comments