ലക്‌നൗ: മതഭ്രാന്തൻമാരുടെ ഗസ്വ-ഇ-ഹിന്ദ് എന്ന സ്വപ്നം പൂർത്തീകരിക്കപ്പെടാൻ പോകുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള പുതിയ ഇന്ത്യയാണിത്. ഈ രാജ്യത്ത് ഭരണഘടന അനുസരിച്ച് മാത്രമായിരിക്കും ഭരണം നടക്കുന്നത്. അല്ലാതെ ശരിഅത്ത് അനുസരിച്ചല്ല. ഇവിടെ രാഷ്‌ട്രീയപ്രീണനങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘താലിബാനി ചിന്താഗതിയുമായി ഗസ്വ-ഇ-ഹിന്ദ് എന്ന സ്വപ്നം കാണുന്ന മതഭ്രാന്തൻമാർ ഒരു കാര്യം മനസ്സിലാക്കണം. ഇന്ത്യയിലെ ഭരണം ശരിഅത്ത് അനുസരിച്ചല്ല, ഇവിടുത്തെ ഭരണഘടന അനുസരിച്ചാണ്. ഇത് പുതിയ ഇന്ത്യയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ രാജ്യത്ത് വികസനം മാത്രമേ ഉണ്ടാവുകയുള്ളു. അത് എല്ലാവർക്കും വേണ്ടിയായിരിക്കും. ഇവിടെ പ്രീണന രാഷ്‌ട്രീയം ഉണ്ടാകാൻ പോകുന്നില്ലെന്നും’ യോഗി ആദിത്യനാഥ് പറഞ്ഞു.
കർണാടകയിലെ ഹിജാബ് വിഷയത്തിലും അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കി. ‘ ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് രാജ്യം ഭരിക്കപ്പെടേണ്ടത്. വ്യക്തിപരമായ ഇഷ്ടങ്ങൾ ഒരിക്കലും മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കരുത്. യുപിയിലെ ജനങ്ങളോട് കാവി വസ്ത്രം ധരിക്കണെന്ന് ഞാൻ ആവശ്യപ്പെടുന്നുണ്ടോ? ഇല്ലല്ലോ. ഓരോരുത്തരും എന്ത് ധരിക്കണം എന്നത് അവരുടെ ഇഷ്ടമാണ്. പക്ഷേ സ്‌കൂളുകളിൽ ഡ്രസ്‌കോഡ് ഉണ്ട്. സ്‌കൂളുകളിലെ അച്ചടക്കത്തിന്റെ വിഷയമാണിതെന്നും’ അദ്ദേഹം പറഞ്ഞു.
















Comments