മോസ്‌കോ: യുക്രെയ്ൻ പ്രതിസന്ധി അന്താരാഷ്‌ട്ര തലത്തിൽ ചൂടു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായ റഷ്യ സജീവമാണെന്നതിന്റെ തെളിവുകൾ പുറത്ത്. യുക്രെയ്‌നുമായി യുദ്ധത്തിനില്ലെന്ന് ലോകരാഷ്‌ട്രങ്ങൾക്ക് മുൻപിൽ ആവർത്തിക്കുമ്പോഴും ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് റഷ്യ.
യുക്രെയിനിന്റെ സമീപ പ്രദേശങ്ങളിൽ സൈനിക സന്നാഹം വർദ്ധിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഇതിന് തെളിവാവുകയാണ്. ബെലറൂസ്,ക്രീമിയ,പടിഞ്ഞാറൻ റഷ്യ എന്നിവടങ്ങളിലെ സൈനിക വിന്യാസത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
യുഎസ് സ്വകാര്യ കമ്പനിയായ മാക്‌സർ ടെക്‌നോളജി പകർത്തിയ ദൃശ്യങ്ങളാണ് റഷ്യയ്‌ക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. യുദ്ധത്തിനെ പറ്റി ആലോചിക്കുന്നില്ലെന്ന് പറയുമ്പോഴും യുക്രെയ്‌ന് സമീപം വലിയ തോതിൽ സൈനിക വിന്യാസം നടത്തുന്നത് എന്തിനാണെന്നുള്ള വിമർശനം ഇപ്പോൾ വ്യാപകമായി കഴിഞ്ഞു.
യുഎസിന്റെ മാക്‌സറിൽ നിലവിൽ റഷ്യയുടെ സൈനിക വിന്യാസം നിരീക്ഷിച്ചു വരികയാണ്. ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ഒക്ത്യാബ്രിസ്‌കോയെ വ്യോമതാവളത്തിലെ സൈനികരടക്കമുള്ള സന്നാഹം വ്യക്തമായി കാണാം.ഇവിടെ 550 ലേറെ സൈനിക കൂടാരങ്ങളും നൂറുകണക്കിന് വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും.
നൊവോസെർനോയിക്ക് സമീപത്തും സമാനമായ സൈനിക ക്യാമ്പുകളെ കൂടാതെ യുദ്ധസാമഗ്രഹികളും പീരങ്കിപ്പടയും ഉണ്ടെന്നാണ് റിപ്പോർട്ട്. ഏത് സമയത്തും റഷ്യ യുക്രെയ്‌നുമേൽ ആക്രമണം നടത്താൻ തയ്യാറാണെന്നതിന്റെ തെളിവാണ് ഇത്.
















Comments