ഈ ഗ്രാമത്തിലെ കുട്ടികളുടെ കളിപ്പാട്ടം ഉഗ്രവിഷസർപ്പങ്ങൾ; മൂർഖൻമാർ വിരാജിക്കുന്ന ഷെറ്റ്പാൽ ഗ്രാമത്തെക്കുറിച്ച് അറിയാം; വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ഗ്രാമത്തിലെ കുട്ടികളുടെ കളിപ്പാട്ടം ഉഗ്രവിഷസർപ്പങ്ങൾ; മൂർഖൻമാർ വിരാജിക്കുന്ന ഷെറ്റ്പാൽ ഗ്രാമത്തെക്കുറിച്ച് അറിയാം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 01:20 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ വീട്ടിലെ കുട്ടികളെല്ലാം കളിക്കാനായി കളിപ്പാട്ടങ്ങളാണ് ഉപയോഗിക്കാറ്…. എന്നാൽ ഈ ഗ്രാമത്തിലെ കുട്ടികൾ കളിക്കുന്നത് ഉഗ്രവിഷമുള്ള പാമ്പുകൾക്കൊപ്പമാണ്….. മുർഖനും അണലിയും ഇവർക്ക് വെറും കളിക്കോപ്പുകൾ. ഇവിടെ പാമ്പുകൾ മനുഷ്യരുടെ സഹയാത്രികരാണ്. ഒരു ഗ്രാമം എന്നൊക്കെ കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും ഇത് ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിലുളള പ്രദേശമാണെന്ന്. എന്നാൽ നിങ്ങൾക്ക് തെറ്റി, മഹാരാഷ്‌ട്രയിലെ പൂനയ്‌ക്കടുത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഷോലാപ്പുർ ജില്ലയിലെ ഷെറ്റ്പാൽ എന്ന ഗ്രാമമാണു പാമ്പുകളും ഗ്രാമീണരും തമ്മിലുള്ള ഗാഢ സ്നേഹത്തിലൂടെ ലോകശ്രദ്ധ നേടിയത്. സർപ്പങ്ങളെ ആരാധിക്കുന്നവരാണ് ഈ ഗ്രാമവാസികൾ. പാമ്പുകളുമൊത്ത് കളിക്കാനും അവരുമായി കൂട്ടുകൂടാനും ചെറിയ പ്രായത്തിൽ തന്നെ ഇവിടുത്തുകാരെ പരിശീലിപ്പിക്കുന്നു. എല്ലാ വീടുകളിലും മൂർഖൻ പാമ്പുകൾക്ക് വിശ്രമിക്കാനായി വീടിനുള്ളിൽ തന്നെ പ്രത്യേകയിടം ഷെറ്റ്പാലിൽ ഒരുക്കാറുണ്ട്. പുതുതായി വീട് വയ്‌ക്കുന്നവരും വീടിനുള്ളിൽ ഇത് പണിയും.

ഗ്രാമത്തിലെ സ്‌കൂളുകളിലും മാർക്കറ്റുകളിലും മൂർഖന്മാർ അലഞ്ഞ് തിരിഞ്ഞ് നടക്കുക പതിവാണ്. പാമ്പുകളോടൊപ്പം വളരുന്നതിനാൽ കുട്ടികൾക്കും ഇവയെ പേടിയില്ല.

പാമ്പ് സ്‌നേഹം കൊണ്ട് പ്രശസ്തി നേടിയ ഷെറ്റ്പാലിൽ വെറും 2600 ആളുകൾ മാത്രം താമസിക്കുന്നത്. വരണ്ട സമതല പ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാലാണു ഷെറ്റ്പാലിൽ ഇത്രത്തോളം പാമ്പുകൾ. നേരത്തെ സമീപ പ്രദേശങ്ങളിൽ പാമ്പുകടിയേറ്റവരെ ചികിത്സിക്കാനായി ഇവിടെയെത്തിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ ഇത്രയധികം പാമ്പുകൾ ഇവിടെ ഉണ്ടായിട്ടും ഷെറ്റ്പാൽ ഗ്രാമത്തിൽ ആർക്കും പാമ്പുകടിയേറ്റിട്ടില്ലെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്.

ഞങ്ങൾ എത്രത്തോളം പാമ്പുകളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നോ അതിനേക്കാൾ ഉപരി അവ ഞങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്തായാലും ഈ അത്ഭുത ഗ്രാമം കാണാൻ വിദേശത്ത് നിന്ന് വരെ ആളുകൾ പറന്നെത്താറുണ്ട്. പാമ്പുകളെ പേടിക്കുന്നവർക്ക് ഒരു പുതിയ അനുഭവമായിരിക്കും ഈ ഗ്രാമം

ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

Latest News

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies