ഒട്ടാവ: വാക്സിൻ വിരുദ്ധ പ്രക്ഷോഭകരുടെ പ്രതിഷേധം കാരണംപ്രക്ഷുബ്ദമാണ് കാനഡ. തെരുവോരങ്ങളും പൊതുഇടങ്ങളുമെല്ലാം വാക്സിൻ വിരുദ്ധ പ്രക്ഷോഭകർ കീഴടക്കി കഴിഞ്ഞു.
പ്രതിഷേധക്കാരെ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലെത്തിയപ്പോൾ അടിയന്തരാവസ്ഥയും കനേഡിയൻ തലസ്ഥാന നഗരിയിൽ പ്രഖ്യാപിച്ചുകഴിഞ്ഞു. ട്രക്ക് ഡ്രൈവർമാരുടെ നേതൃത്വത്തിൽ നടക്കുന്ന വാക്സിൻ വിരുദ്ധ പ്രക്ഷോഭത്തിന്റെ അപകടാവസ്ഥ നേരിടാനാകാതെ കുറച്ച് നാളുകളായി ഒളിവിൽ പോയിരിക്കുകയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
കാനഡയിലെ വാക്സിൻ വിരുദ്ധ സമരം കൈകാര്യം ചെയ്യുന്നതിനായി ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്റർനാഷണൽ ബിസിനസ് നെറ്റ് വർക്കായ കാനഡ ഇന്ത്യ ഗ്ലോബൽ ഫോറം ബ്രിട്ടീഷ് കൊളംബിയ .ഫ്രീഡം കൺവോയ് 2022 എന്ന പേരിൽ കാനഡയിലെ ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരത്തിനെതിരെ സർക്കാർ സ്വീകരിക്കുന്ന നിലപാട് വേദനയുളവാക്കുന്നതാണെന്നും സംഘടന ട്വീറ്റിൽ വ്യക്തമാക്കി.
ഇന്ത്യയിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നരേന്ദ്രമോദി എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഓർക്കുകയാണ് ജനാധിപത്യ രീതിയിൽ സമാധാനപരമായി വിഷയത്തെ കൈകാര്യം ചെയ്യാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ശ്രമിച്ചത്.
ഇന്ത്യയിലെ പ്രക്ഷോഭ സമയത്ത് ഇന്ത്യൻ സർക്കാറിന് ട്രൂഡോ നൽകിയ ഉപദേശം ഇപ്പോൾ ഓർക്കുകയാണ്. സങ്കടകരമെന്ന് പറയട്ടെ സ്വന്തം ഉപദേശം പോലും പാലിക്കാൻ ട്രൂഡോ ശ്രമിക്കുന്നില്ലെന്നുംസംഘടന കുറിച്ചു. കാനഡയിൽ ജനാധിപത്യമായ രീതിയിൽ നടക്കുന്ന സമരത്തെ കൈകാര്യം ചെയ്യാൻ ട്രൂഡോ മോദിയെ മാതൃകയാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
Comments