തൃശ്ശൂർ: ഹോട്ടൽ മുറിയിൽ യുവാവിനെയും വീട്ടമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ഒരളിക്കര സ്വദേശി റിജോയും, കര്യാട്ടുകര സ്വദേശി സംഗീതയുമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്.
സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ഉച്ചയ്ക്ക് 1.30ഓടെയാണ് ഇരുവരും തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11.30നുള്ള ട്രെയിനിൽ പോകണമെന്നാണ് ഇരുവരും ഹോട്ടൽ അധികൃതരോട് പറഞ്ഞത്. എന്നാൽ സമയം കഴിഞ്ഞിട്ടും ഇവർ മുറിയിൽ നിന്നും ഇറങ്ങിയില്ല.
സംശയം തോന്നിയ ഹോട്ടൽ അധികൃതർ ഇവർ താമസിച്ച മുറിയുടെ വാതിൽ തള്ളിത്തുറന്നപ്പോഴാണ് രണ്ട് പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതൽ സംഗീതയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. സംഗീതയ്ക്ക് മൂന്ന് കുട്ടികളുണ്ട്.
Comments