ഈ ശരീരം ഫിറ്റാണ് , വാർദ്ധക്യം അത്ര എളുപ്പം ബാധിക്കില്ല ; രഹസ്യം വെളിപ്പെടുത്തി രൺവീർ സിംഗ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ശരീരം ഫിറ്റാണ് , വാർദ്ധക്യം അത്ര എളുപ്പം ബാധിക്കില്ല ; രഹസ്യം വെളിപ്പെടുത്തി രൺവീർ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 02:08 pm IST
Facebook
Twitter
WhatsAppTelegram

സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ചും അവരുടെ ജീവിതശൈലികളെ കുറിച്ചുമെല്ലാം അറിയാന്‍ പലര്‍ക്കും വളരെയധികം താത്പര്യമാണ്. ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നതായിരിക്കും അവരുടെ ഭക്ഷണക്രമവും. കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തില്‍ ആസ്‌ക് മി എനിതിങ് എന്ന സെക്ഷനില്‍ തന്റെ പ്രഭാത ഭക്ഷണത്തെ കുറിച്ച് രണ്‍വീര്‍ സിങ്ങ് വെളിപ്പെടുത്തിയിരുന്നു. ശരിരം ഫിറ്റ് ആയിരിക്കണമെങ്കില്‍ ശരീരം ആവശ്യപ്പെടുന്നത് അതിന് നല്‍കണമെന്നതാണ് രണ്‍വീറിന്റെ തത്വം. എരിവുള്ള ഭക്ഷണങ്ങള്‍ ഇദ്ദേഹം അധികമായി കഴിക്കാറില്ല. വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ പ്രഭാതഭക്ഷണമാണ് രണ്‍വീണ്‍ പിന്തുടരുന്നത്.

130 ഗ്രാം ഓട്‌സ്, 15 ഗ്രാം നട്‌സ്, 5 ഗ്രാം ലോക്കലേറ്റ് ചിപ്‌സ്, ഡീടോക്‌സ് ഡ്രിങ്ക് എന്നിവയും അവസാനമായി ശിലാജിത്ത്-അശ്വഗന്ധ ഡേറ്റ് ബോളുമാണ് അദ്ദേഹം രാവിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്‍വീര്‍ ഇതു പറഞ്ഞതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് ശിലാജിത്-അശ്വഗന്ധ ഡേറ്റ് ബോളിനെ കുറിച്ചാണ്. ആയുര്‍വേദത്തില്‍ ഏറെ ഔഷധഗുണമുള്ളതായി പറയപ്പെടുന്ന വസ്തുക്കളാണ് ശിലാജിത്തും അശ്വഗന്ധയും. ഹിമാലയത്തിലെ പാറകളില്‍ കാണപ്പെടുന്ന കറുപ്പും തവിട്ടും നിറം ഇടകലര്‍ന്ന ഒരു വസ്തുവാണ് ശിലാജിത്.

വര്‍ഷങ്ങളോളം ചെടികള്‍ അഴുകി ധാതുക്കളുമായി കലര്‍ന്നാണ് ശിലാജിത് രൂപപ്പെടുന്നത്. ധാതുക്കളും ആന്റി ഓക്‌സിഡന്റുകളുമെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാനും ഇത് സഹായിക്കുന്നു. ശിലാജിത്തും അശ്വജിത്തും ചേരുമ്പോള്‍ അവ ശരീരത്തിലെ ഫ്രീ റാഡിക്കല്‍സിനെ തടഞ്ഞ് കോശങ്ങളുടെ നാശം കുറയ്‌ക്കുന്നു. അതായത് വാര്‍ധക്യം ബാധിക്കുന്നത് മെല്ലെയാകാന്‍ സഹായകരമാണ് ഈ കൂട്ട്.

സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്‌ക്കാന്‍ അശ്വഗന്ധ ഫലപ്രദമാണ്. അതേപോലെ തലച്ചോറിലെ ഡോപ്പമിന്‍ ഉത്പാദനം കൂട്ടാന്‍ ശിലാജിത് സഹായിക്കുന്നു. ഇത് ശരീരത്തിന് സന്തോഷം പ്രദാനം ചെയ്യുന്നു. അണുബാധയും നീര്‍ക്കെട്ടുമെല്ലാം അകറ്റാനും അശ്വഗന്ധ ഫലപ്രദമാണ്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും, അള്‍ഷിമേഴ്‌സ് പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ശിലാജിത്-അശ്വഗന്ധ കൂട്ടിന് സാധിക്കും.

Tags: ranveer singhBREAKFAST
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies