തമ്പി കണ്ണന്താനത്തിന്റെ ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരമാണ് പ്രണവ് മോഹൻലാൽ. മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ മകനെന്ന നിലയിലുള്ള വാത്സല്യം മലയാളികൾക്ക് എന്നും പ്രണവിനോട് ഉണ്ടായിരുന്നു.
വർഷങ്ങൾക്കിപ്പുറം യുവതാരമായി സിനിമാലോകത്തിന്റെ ഓരോ പടികൾ ചവിട്ടിക്കേറുമ്പോഴും പ്രണവിനോടുള്ള മലയാളികളുടെ സ്‌നേഹത്തിന് കോട്ടം തട്ടിയിട്ടില്ല. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ മലയാളികളുടെ ഹൃയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തു പ്രണവ്.
താരപുത്രനായിരുന്നിട്ടും ആരാധകക്കൂട്ടം പൊതിയുമ്പോഴും മാദ്ധ്യമങ്ങൾ വളയുമ്പോഴും എന്നും അതിൽ നിന്ന് ഉൾവലിഞ്ഞ് നിൽക്കുന്ന പ്രണവിന്റെ രീതി ഇപ്പോഴും ആളുകൾക്കിടയിൽ ചർച്ചയാണ്.നായക നടനായി 3 ചിത്രങ്ങൾ ഇതിനോടകം തന്നെ ചെയ്‌തെങ്കിലും മാദ്ധ്യമങ്ങളിൽ മുഖം കാണിക്കുന്ന രീതി പ്രണവിനില്ല. മോഹൻലാലിന്റേയും പ്രണവിന്റേയും ആരാധകർ ഒരു പോലെ അതിന്റെ കാരണമന്വേഷിക്കാറമുണ്ട്. ഏറ്റവും ഒടുവിൽ അതിന് ഉത്തരം നൽകിയിരിക്കുകയാണ് സാക്ഷാൽ മോഹൻലാൽ.
എനിക്കും ആദ്യ കാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. വളരെ ‘ഷൈ’ ആയിട്ടുള്ള ആളായിരുന്നു ഞാൻ. പ്രണവിന് അത് കുറച്ചു കൂടുതലാണ്. സാധാരണ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അയാൾ ഉൾവലിഞ്ഞ് നിൽക്കുന്ന ഒരാളാണ്. ഇൻട്രോവേർട്ട് എന്ന് പറയില്ല. എന്തിനാണ് ഞാൻ വരുന്നതെന്ന് ചോദിക്കും. അതൊരു വലിയ ചോദ്യമാണ്’. മോഹൻലാൽ വ്യക്തമാക്കി ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.
Comments