അഞ്ചോടിഞ്ച്; ജനവിധി തേടി പഞ്ചാബ് നാളെ ബൂത്തിലേക്ക്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ചോടിഞ്ച്; ജനവിധി തേടി പഞ്ചാബ് നാളെ ബൂത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 08:04 am IST
FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് നാളെ. 117 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.പരസ്യപ്രചാരണം ഇന്നലെ വൈകീട്ട് ആറിന് അവസാനിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ,പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഛരൺജിത്ത് സിംഗ് ഛന്നി, ക്യാപ്റ്റൻ അമരീന്ദർ സിംഗ് ,അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയ തുടങ്ങിയവർ ഇന്നലെ അവസാനവട്ട കൊട്ടിക്കലാശത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തി.93 വനിതകളുൾപ്പടെ 1304 സ്ഥാനാർത്ഥികളാണ് നാളെ പഞ്ചാബിൽ ജനവിധി തേടുന്നത്.

പുതിയ സഖ്യങ്ങളും നിലപാടുകളുമായി രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സംസ്ഥാനം എന്ന നിലയ്‌ക്ക് ഏറെ ആവേശത്തോടെയാണ് ആളുകൾ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

സീറ്റ് വിഭജനമെല്ലാം നേരത്തെ പൂർത്തിയാക്കി മുന്നണി പ്രചാരണത്തിൽ ഏറെ മുന്നേറികഴിഞ്ഞ ബിജെപി 65 ഇടങ്ങളിലും ക്യാപറ്റൻ അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് 37 മണ്ഡലങ്ങളിലും മറ്റൊരു സഖ്യകക്ഷിയായ അകാലിദൾ സന്യുക്ത് 15 സീറ്റുകളിലും മത്സരിക്കുന്നു.

രണ്ട് തവണ തങ്ങളെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്കുവഹിച്ച അമരീനന്ദർ സിംഗിന്റെ അഭാവത്തിൽ പഞ്ചാബിൽ കോൺഗ്രസ് വെള്ളം കുടിക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് മറ്റ് രാഷ്‌ട്രീയ പാർട്ടികൾ. നവ്‌ജ്യോത് സിംഗ് സിദ്ധുവും ഛരൺജിത്ത് സിംഗ് ഛന്നിയും തമ്മിലുള്ള ഉൾപ്പോരും കോൺഗ്രസിന് തിരിച്ചടിയാവുമോ എന്ന് കണ്ടറിയേണ്ടി വരും.

3 പതിറ്റാണ്ടുകാലത്തെ ബിജെപി സഖ്യം അവസാനിപ്പിച്ച് മുഴുവൻ സീറ്റിലും ഒറ്റക്ക് മത്സരിക്കുകയാണ് ഇത്തവണ ശിരോമണി അകാലിദൾ. കാർഷിക നിയമത്തിന്റെ പേരിൽ എൻഡിഎ സഖ്യം വിട്ട അകാലിദൾ കർഷക സംഘടനകളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കർഷക സംഘടനകൾ പലമണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് അകാലിദളിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.

2017 ലെ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 20 സീറ്റുകൾ നേടി കരുത്തുകാട്ടിയ ആംആദ്മി പാർട്ടിയുടെ സാന്നിധ്യം ബിജെപി – പഞ്ചാബ് ലോക് കോൺഗ്രസ് സഖ്യത്തിന് തുണയാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

 

Tags: PN2022BJPPanjab ElectionCaptain Amarinder Singh iCharajeeth Sing Channi
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies