നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു; രണ്ട് മരണം

Published by
Janam Web Desk

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കണ്ണൂർ അലവിൽ സ്വദേശി പ്രജുൽ, ചിറക്കൽ സ്വദേശി പൂർണ്ണിമ(30) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2:30 നാണ് അപകടം. കണ്ണപുരം പാലത്തിനു സമീപമാണ് വാഹനാപകടം ഉണ്ടായത്.

മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share
Leave a Comment