കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരി നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്‌ക്ക് നേരെ ആക്രമണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു. ഇതേ തുടർന്ന് പ്രദേശത്ത് ബിജെപി- തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
നഗരസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുർബ മെദിനിപൂർ ജില്ലയിൽ സംഘടിപ്പിച്ച റാലിയ്‌ക്ക് നേരെയാണ് തൃണമൂൽ പ്രവർത്തകർ കല്ലെറിഞ്ഞത്. തൃണമൂൽ സ്ഥാനാർത്ഥി സുപ്രകാശ് ഗിരിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. റാലി കടന്നു പോകുന്നതിനിടെ വഴിയരികിൽ നിൽക്കുകയായിരുന്ന സുപ്രകാശ് ഗിരിയും പ്രവർത്തകരും അസഭ്യം പറയുകയായിരുന്നു. എന്നാൽ ഇത് വകവയ്‌ക്കാതെ ബിജെപി പ്രവർത്തകർ മുന്നോട്ട് നീങ്ങി. ഇതിനിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞ് സംഘർഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 27 നാണ് തെരഞ്ഞെടുപ്പ്.
ചില ജിഹാദികൾ തന്നെ അപായപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും, എന്നാൽ ഭൂരിഭാഗം ആളുകളും തനിക്കൊപ്പമാണെന്നും സുവേന്ദു അധികാരി പറഞ്ഞു.
Comments