കാത്തിരിപ്പുകൾ അവസാനിക്കുന്നു; മുഖം മിനുക്കിയ ബലേനോ എത്താൻ ഇനി ദിവസങ്ങൾ മാത്രം; ഔദ്യോഗിക അവതരണത്തിന് മുൻപ് 16,000 യൂണിറ്റ് ബുക്കിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാത്തിരിപ്പുകൾ അവസാനിക്കുന്നു; മുഖം മിനുക്കിയ ബലേനോ എത്താൻ ഇനി ദിവസങ്ങൾ മാത്രം; ഔദ്യോഗിക അവതരണത്തിന് മുൻപ് 16,000 യൂണിറ്റ് ബുക്കിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 06:47 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വാഹനപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ പുതുപുത്തൻ മാറ്റങ്ങളുമായി മാരുതി സുസുക്കി ബലേനോ ഫെബ്രുവരി 23ന് വിപണിയിലെത്തും. ബലേനോ ഫേസ് ലിഫ്റ്റ് പതിപ്പിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തായെങ്കിലും, വില സംബന്ധിച്ചുള്ള വിവരങ്ങൾ ഇനിയും വ്യക്തമല്ല. ഇതിനെല്ലാം ഉപരിയായി, പുതിയ ബലേനോ സ്വന്തമാക്കുന്നതിനായി 16,000 ബുക്കിംഗുകൾ നിർമ്മാതാക്കൾക്ക് ഇതിനോടകം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒപ്പുലന്റ് റെഡ്, ലക്സ് ബീജ്, സ്പ്ലെൻഡിഡ് സിൽവർ, നെക്സ ബ്ലൂ, പേൾ ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ എന്നിവയാണ് ഓഫറിലെ പുതിയ കളർ ഓപ്ഷനുകൾ. 11 വേരിന്റുകളിലായാണ് 2022 ബലേനോ വിപണിയിൽ എത്തുന്നത്.

മുൻഗാമിയെക്കാൾ വലിയ മാറ്റങ്ങളോടെയാണ് ഫേസ് ലിഫ്റ്റ് ബലേനോ അവതരിപ്പിക്കുന്നത്. പഴയ ബലേനോയിൽ നിന്നും വ്യത്യസ്തമായി മുൻവശത്തെ ഗ്രില്ലിന് വലുപ്പം കൂട്ടിയിട്ടുണ്ട്. പിൻഭാഗത്ത് പുതിയ സി-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകളും പുതിയ ടെയിൽഗേറ്റും വരുന്നു.

ഇന്റീരിയറിന്റെ കാര്യത്തിൽ, ഡാഷ്‌ബോർഡ് പൂർണമായും പുനർനിർമ്മിച്ചിരിക്കുന്നു. പാസഞ്ചർ സൈഡ് ഡാഷ്‌ബോർഡിൽ നിന്ന് സെന്റർ കൺസോളിലേയ്‌ക്ക് വരുന്ന അലുമിനിയം ഇൻസേർട്ട് ഡാഷ്‌ബോർഡ് വാഹത്തിന്റെ സവിശേഷതയാണ്. ഡ്യുവൽ ടോൺ ഇന്റീരിയറാണ് പുതിയ ബലേനോയ്‌ക്ക് നൽകിയിട്ടുള്ളത്. സെൻട്രൽ കൺസോളിൽ പുതിയ 9-ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇത് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആർക്കിമിസ് സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 360-ഡിഗ്രി ക്യാമറ. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളുമായാണ് പുതിയ ബനേലോ എത്തുന്നത്.

പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, ഓട്ടോ-ഫോൾഡിംഗ് മിററുകൾ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, പിന്നിൽ അതിവേഗ ചാർജിംഗ് യുഎസ്ബി പോർട്ടുകൾ എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. സുരക്ഷയുടെ കാര്യത്തിൽ, പുതിയ ബലേനോയിൽ 6 എയർബാഗുകൾ, ഐസ്ഒഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, എബിഎസ്, ഇബിഡി എന്നിവയുണ്ട്. ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഇഎസ് സി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ലഭിക്കും. കെ12എൻ എന്ന് വിളിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് പുതിയ ബലേനോ വരുന്നത്.

Tags: maruti suzuki
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies