ദിസ്പുർ: അതിർത്തി വഴി കന്നുകാലികളെ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുമാണ് കന്നുകാലി കടത്തുകാരൻ പിടിയിലായത്. അതിർത്തി സുരക്ഷ സേനയിലെ സൈനികർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അസമിലെ ഫുൽക്കണ്ടി അതിർത്തി വഴി കന്നുകാലികളെ ബംഗ്ലാദേശിലേയ്‌ക്ക് കടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇയാളുടെ പക്കൽ നിന്നും ആറ് കന്നുകാലികളെ സൈനികർ പിടികൂടി. കന്നുകാലികളെ മേയാനെന്ന വ്യാജേനയാണ് ഇയാൾ എത്തിയത്. പിന്നീട് സംശയം തോന്നിയ സൈനികർ നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തായത്.
ഇതിന് മുൻപ് ഇയാളെ കന്നുകാലികളെ കടത്തിയിട്ടുണ്ടോ എന്നും ആരാണ് ഇതിന് പിന്നിലെന്നും കണ്ടെത്താനായി സൈനികർ അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
















Comments