കോഴിക്കോട്:70 വയസ്സിന് മുകളിൽ പ്രായമുള്ള വനിതാ തടവുകാർക്കും അസുഖബാധിതരായ തടവുകാർക്കും ശിക്ഷയിൽ ഇളവ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കും.
അകാല വിടുതൽ അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് വരികയാണെന്ന് ചീഫ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കോഴിക്കോട് സെന്റ് സേവിയേഴ്സ് കോളേജിലെ എൻ എസ് എസ് വോളന്റിയർമാർ മനുഷ്യാവകാശ കമ്മിഷനു നൽകിയ പരാതി പരിഗണിച്ചാണ് തീരുമാനം.
ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 70 കഴിഞ്ഞ സ്ത്രീകളെയും അസുഖബാധിതരായ വയോധികരെയും അകാല വിടുതൽ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചത്.
സ്ത്രീകൾക്കും വയോധികർക്കും ഏറെ ആശ്വാസം നൽകുന്നതാണ് സർക്കാർ കൈക്കൊള്ളുന്ന നടപടി
Comments