ഒടിടിയിൽ മികച്ച പ്രതികരണം നേടി മേപ്പടിയാൻ; ആരേയും ഒഴിവാക്കാതെ എല്ലാ പ്രതികരണങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ: ജനപ്രിയ നായകനെന്ന് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടിടിയിൽ മികച്ച പ്രതികരണം നേടി മേപ്പടിയാൻ; ആരേയും ഒഴിവാക്കാതെ എല്ലാ പ്രതികരണങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ: ജനപ്രിയ നായകനെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 06:15 pm IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാൻ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുടുംബ നായകനായിട്ടാണ് ഉണ്ണി എത്തിയത്. മേപ്പടിയാനിലൂടെ താരത്തിന്റെ മസിലളിയൻ എന്ന ഇമേജ് തന്നെ മാറുകയായിരുന്നു. നടന്റെ സ്റ്റൈലൻ കഥാപാത്രങ്ങൾ സ്വീകരിച്ച പ്രേക്ഷകർ മേപ്പടിയാനിലെ ജയകൃഷ്ണനേയും സ്വീകരിച്ചിരിക്കുകയാണ്. തീയേറ്റർ റിലീസിന് പിന്നാലെയുള്ള ഒടിടി റിലീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

വലിയ നിരൂപക പ്രശംസ നേടിയ ചിത്രമാണ് മേപ്പടിയാൻ. മേപ്പടിയാൻ കാണുന്ന ഓരോ പ്രേക്ഷകരും പറഞ്ഞിരുന്നത് ‘ഇത് ഞങ്ങളുടെ കഥയെന്നാണ്’. മേപ്പടിയാൻ സിനിമയെ കുറിച്ചുള്ള എല്ലാവരുടേയും പോസ്റ്റുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയാണ് ഉണ്ണിമുകുന്ദൻ ഇപ്പോൾ. ആരേയും ഒഴിവാക്കാതെയുള്ള ഉണ്ണിയുടെ പ്രതികരണം സിനിമാ പ്രേക്ഷകരും ഏറ്റെടുത്തിട്ടുണ്ട്. ജനപ്രിയനായകെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ഒറ്റസ്വരത്തിൽ പറയുന്നത്. തീയേറ്ററിൽ കാണാൻ സാധിക്കാത്തവർക്ക് വേണ്ടി ഫെബ്രുവരി 18നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്.

ഒടിടിയിൽ ചിത്രം കണ്ട ശേഷവും നിരവധി പേർ ഉണ്ണി മുകുന്ദനേയും ചിത്രത്തേയും പ്രശംസിച്ച് ഫേസ്ബുക്കിലൂടെ എത്തി. ആരേയും ഒഴിവാക്കാതെ എല്ലാവരുടേയും പോസ്റ്റ് ഉണ്ണി മുകുന്ദനും ഷെയർ ചെയ്തിട്ടുണ്ട്. ‘ഒരു മസിൽ അളിയൻ ഇമേജിൽ നിന്നും ജയകൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ തന്റെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് ഉണ്ണിമുകുന്ദൻ എന്ന നടൻ മേപ്പടിയാനിൻ അടയാളപ്പെടുത്തിയിരിക്കുന്നത്’ എന്നാണ് കൂടുതൽ പേരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ജനുവരി 14നാണ് മേപ്പടിയാൻ റിലീസ് ചെയ്തത്. മേപ്പടിയാന്റെ നിർമ്മാണത്തിനായി ഉണ്ണി മുകുന്ദൻ ഫിലിം കമ്പനിക്ക് ചിലവായത് 5.5 കോടി രൂപയാണ്. വർക്ക് ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളായി എത്തിയിരുന്നു.

Tags: unni mukundhanmeppadiyan
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies