കണ്ണൂർ : ബി ജെ പി നേതാവ് കെ ടി ജയകൃഷ്ണൻ മാസ്റ്ററെ വെട്ടിക്കൊന്നത് തങ്ങൾ തന്നെ എന്ന് വെളിപ്പെടുത്തി സിപിഎം . സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസന്റെ വിലാപയാത്രയിൽ സി പി എം പ്രവർത്തകർ ആണ് ജയകൃഷ്ണനെ വെട്ടിക്കൊന്നത് തങ്ങൾ തന്നെ എന്ന് വ്യക്തമാക്കി മുദ്രവാക്യം വിളിച്ചത് . മുദ്രാവാക്യം വിളികളുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .
“കൊല്ലാൻ ഞങ്ങൾ തയ്യാറായാൽ, അവശേഷിക്കില്ലൊറ്റെണ്ണം; ആരിതു പറയുന്നറിയാമോ ..കെ ടി ജയകൃഷ്ണനെ വെട്ടിക്കൊന്ന …. ” തുടങ്ങിയ രീതിയിൽ ആണ് പ്രകടനം.സി പി എം സംസ്ഥാന നേതാക്കൾ അടക്കം പങ്കെടുത്ത വിലാപയാത്രയിൽ ആണ് കൊലവിളി മുദ്രവാക്യം ഉയർന്നത് .
അതെ സമയം പ്രവർത്തകരുടെ മുദ്രാവാക്യം വിളിയിലെ അപകടം മനസ്സിലാക്കിയ ഉടൻ മറ്റൊരു നേതാവിടവിട്ട് മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകനെ തടയുന്നതും വീഡിയോയിൽ കാണാം .
ഹരിദാസിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും , കൊലപാതകത്തിൽ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും ബിജെപി നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴാണ് സി പി എം കൊലവിളി ഉയർത്തുന്നത് . ഹരിദാസന്റെ കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് ,പ്രദേശത്തെ ക്ഷേത്രോത്സവത്തിനിടെ സി പി എം പ്രവർത്തകർ ചേരിതിരിഞ്ഞേറ്റുമുട്ടിയിരുന്നുവെന്നും ആരോപണമുണ്ട്
















Comments