അമേരിക്കയിലെ ഡോക്ടർമാർ പരാജയപ്പെട്ടു; ചികിത്സയ്ക്കായി ഇന്ത്യയിലെത്തി യുവതി; ശസ്ത്രക്രിയയിലൂടെ കണ്ണിൽ നിന്നും പുറത്തെടുത്തത് മൂന്ന് ജീവനുള്ള ഈച്ചകളെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേരിക്കയിലെ ഡോക്ടർമാർ പരാജയപ്പെട്ടു; ചികിത്സയ്‌ക്കായി ഇന്ത്യയിലെത്തി യുവതി; ശസ്ത്രക്രിയയിലൂടെ കണ്ണിൽ നിന്നും പുറത്തെടുത്തത് മൂന്ന് ജീവനുള്ള ഈച്ചകളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 04:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മനുഷ്യരുടെ കണ്ണിൽ നിന്നും മറ്റ് ശരീര ഭാഗങ്ങളിൽ നിന്നും വിരകളെ കണ്ടെത്തുന്ന സംഭവം ധാരാളം പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മനുഷ്യന്റെ കണ്ണിൽ നിന്നും മൂന്ന് ഭീമൻ ഈച്ചകളെ പുറത്തെടുത്തിരിക്കുകയാണ് ഡൽഹിയിലെ ഡോക്ടർമാർ. അമേരിക്കക്കാരിയായ യുവതിയുടെ കണ്ണിൽ നിന്നുമാണ് ഭീമൻ ഈച്ചകളെ പുറത്തെടുത്തത്. അമേരിക്കയിലെ ഡോക്ടർമാർ പരാജയപ്പെട്ടതോടെ യുവതി ചികിത്സയ്‌ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അമേരിക്കയിലെ ഡോക്ടർമാർ തന്നെ ഡിസ്ചാർജ് ചെയ്തതായും മറ്റ് ചികിത്സകൾ നിഷേധിച്ചതായും യുവതി പറഞ്ഞു.

32കാരിയായ യുവതിയാണ് ശസ്ത്രക്രിയയ്‌ക്കായി ഇന്ത്യയിലെത്തിയത്. യുവതിയുടെ കണ്ണിൽ അപൂർവ്വമായ അണുബാധ ഉണ്ടെന്ന് അമേരിക്കൻ ഡോക്ടർമാർ ആദ്യം കണ്ടെത്തിയിരുന്നു. എന്നാൽ ചികിത്സിക്കാനാകില്ലെന്നും അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണിതെന്നും ഡോക്ടർമാർ അറിയിച്ചു. അസഹ്യമായ കണ്ണുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ശരീരത്തിൽ നിന്നും മൂന്ന് ഈച്ചകളെയാണ് പുറത്തെടുത്തത്. കണ്ണിൽ എന്തോ ചലിക്കുന്ന പോലെ അനുഭവപ്പെട്ടു. രക്തം വരാനും തുടങ്ങിയെന്ന് യുവതി പറഞ്ഞു. പിന്നലെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ കണ്ണിൽ ഭീമൻഈച്ച(ബോട്ട്ഫ്‌ലൈസ്/മയാസിസ്) ഉള്ളതായി കണ്ടെത്തി.

ആദ്യം ചികിത്സ തേടിയ അമേരിക്കയിലെ ഡോക്ടർമാർ കണ്ണിലുള്ള ഈച്ചയെ പുറത്തെടുക്കുന്നത് അത്ര എളുപ്പമല്ലെന്നും ഇവിടെ സാധിക്കില്ലെന്നും പറഞ്ഞ് യുവതിയെ തിരികെ അയച്ചു. വലതുകണ്ണിന് മുകളിൽ നീർവീക്കവും ചുവപ്പ് നിറവുമായാണ് യുവതി ആശുപത്രിയിലെത്തുന്നത്. സങ്കീർണ്ണമായ ശസ്ത്രക്രിയ ആയതിനാലാണ് യുവതിയെ അമേരിക്കയിലെ ഡോക്ടർമാർ ചികിത്സിക്കാതിരുന്നത്. കണ്ണിൽ വേദന അനുഭവപ്പെടുന്നതിന് മൂന്ന് നാല് ആഴ്ചകൾക്ക് മുൻപ് യുവതി ആമസോൺ കാടുകളിൽ യാത്ര ചെയ്തിരുന്നു. ഇവിടെ നിന്നുമാകാം യുവതിയുടെ കണ്ണിൽ ഈച്ച കയറിയതെന്നാണെന്നാണ് യുവതി പറയുന്നത്.

ഡൽഹിയിലെ വസന്ത്കുഞ്ചിലുള്ള ഫോർട്ടിസ് ഹോസ്പിറ്റലിലാണ് യുവതി ചികിത്സയ്‌ക്കായി എത്തിയത്. അവിടുത്തെ ഡോക്ടർ മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള സംഘം രോഗനിർണ്ണയം നടത്തുകയും ചികിത്സിക്കുകയുമായിരുന്നു. അനസ്‌തേഷ്യ നൽകാതെ തന്നെ ശസ്ത്രക്രിയയിലൂടെ ഭീമൻ ഈച്ചകളെ പുറത്തെടുക്കുകയും ചെയ്തു. രണ്ട് സെന്റിമീറ്റർ വലിപ്പമുള്ള മൂന്ന് ജീവനുള്ള ഈച്ചകളെയാണ് യുവതിയുടെ ശരീരത്തിൽ നിന്നും നീക്കം ചെയ്തത്. ഒന്ന് വലത് മുകളിലെ കൺ പോളയിൽ നിന്നും രണ്ടാമത്തേത് കഴുത്തിൽ നിന്നും മൂന്നാമത്തേത് വലത് കൈയ്യിൽ നിന്നുമാണ് നീക്കം ചെയ്തത്.

ബോട്ട്ഫ്‌ലൈസ് എന്ന് അറിയപ്പെടുന്ന ഇത്തരം ഈച്ചകളെ പുറത്തെടുത്തില്ലെങ്കിൽ കോശങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കും. മനുഷ്യ ശരീരത്തിലെ സെല്ലുകൾ നശിപ്പിക്കുകയും അത് ജീവന് തന്നെ ഭീഷണിയാവുകമാണ് ചെയ്യുക. ഇത്തരത്തിലുള്ള ഈച്ചകൾ മനുഷ്യ ശരീരത്തിൽ തുളച്ചു കയറുകയോ മൂക്കിലൂടെയോ കണ്ണിലൂടെയോ കയറുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് ഗ്രാമപ്രദേശത്തിൽ നിന്നുമാണ്. കൃത്യമായ സമയത്ത് ചികിത്സ നൽകാനായതിനാലാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്നും ഡോക്ടർമാർ പറഞ്ഞു.

Tags: eyeflies
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies