തിരുവനന്തപുരം: ആരെയും കണ്ണീര് കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതി നടപ്പിലാക്കാൻ ആദ്യം വണ്ടത് സമവായമെന്ന് അദ്ദേഹം പറഞ്ഞു.പദ്ധതിയെ എതിർക്കുന്നവരുമായി തുറന്ന ചർച്ചയ്‌ക്ക് തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനത്തിന്റെ കാര്യത്തിൽ മാതൃക സൃഷ്ടിക്കുകയാണ് കേരളം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ഇടതുപക്ഷത്തിന്റെ നയം. കെ റെയിലും അത്തരത്തിലൊരു പദ്ധതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് നിലപാട് തിരുത്താൻ കെ സുധാകരൻ മുൻകൈ എടുക്കണമെന്നും കേന്ദ്രാനുമതികൾക്കായി എല്ലാ എംപിമാരും ഒന്നിച്ച് ശ്രമിക്കണമെന്നും നിഷേധാന്മക നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിമാനത്താവള പ്രശ്‌നത്തിൽ താനും കെ സുധാകരനും ഒരുമിച്ച് പ്രവർത്തിച്ചു. ആ നിലപാട് സുധാകരൻ കെ റെയിൽ പദ്ധതിയിലും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















Comments