‘മിഡ് നൈറ്റ് നോക്ക്” അഥവാ ‘അർധരാത്രിയിലെ മുട്ടിവിളി’ സ്റ്റാലിന്റെ ഏകാധിപത്യത്തിൽ സോവിയറ്റ് യൂണിയൻ ലോകത്തിനു നൽകിയ ക്രൂരതയുടെ പദം

Published by
Janam Web Desk

മോസ്‌കോ: സമാനതകളില്ലാത്ത ക്രൂരതയുടെ ചരിത്രമാണ് റഷ്യയുടെത്. ഹിറ്റ്‌ലറെക്കാളും മുസോളിനിയേക്കാളും ചരിത്രത്തെ രക്തപങ്കിലമാക്കിയത് സ്റ്റാലിനായിരുന്നു. സ്വന്തംജനതയെ കൊന്നുതളളിയ സ്റ്റാലിനെ ലോകത്തെല്ലായിടത്തും കമ്യൂണിസ്റ്റ് ചരിത്രകാരൻമാർ വാഴ്തിപ്പാടി. ഹിറ്റ്‌ലറും മുസോളിനിയും ഏകാധിപതികളായി. സ്റ്റാലിൻ വാഴ്‌ത്തപ്പെട്ടവനും. റഷ്യയിൽ യുദ്ധചരിത്രം ആവർത്തിക്കുമ്പോൾ ഒരുവാക്കിന്റെ ചരിത്രംമറനീക്കി പുറത്തുവരികയാണ്. ‘മിഡ്‌നൈറ്റ് നോക്ക്” എന്ന വാക്കിന്റെ പിറവി.

സ്റ്റാലിന്റെ ഏകാധിപത്യം ലോകത്തിന് നൽകിയ പദമാണ് ‘മിഡ്‌നൈറ്റ് നോക്ക്” അഥവാ അർധരാത്രിയിലെ മുട്ടിവിളി. സ്റ്റാലിന്റെ കൊടുംക്രൂരതയുടെ രക്തംമരവിപ്പിക്കുന്ന പദം. ആ വാക്കിന്റെ പിറവിക്ക് പിന്നിൽ രക്തത്തിന്റെ മണമുണ്ട്, രാത്രിയുടെ ഭയമുണ്ട്, നിശബ്ദയുടെ നിഗൂഢതയുണ്ട്, ശ്വാസകോശത്തിൽ അമർന്നുപോയൊരു നിലവിളിയുണ്ട്, മരണത്തിന്റെ തണുപ്പുണ്ട്. എല്ലാറ്റിനുമുപരി റഷ്യൻ കൊടുംക്രൂരത ഒറ്റവാക്കിലൊതുക്കുന്ന പദകൗതുകവുമുണ്ട്.
ആ ചരിത്രം ഇങ്ങനെയാണ്;
ഒറ്റുകാരും അഞ്ചാംപത്തികളുമെന്നും ആരോപിച്ച് സ്വന്തംജനതയെ സ്റ്റാലിൻ കൊന്നുതള്ളിയകാലം. അഞ്ചാംപത്തികളെ തേടി അർധരാത്രിയിൽ സ്റ്റാലിന്റെ പടയാളികൾ വീടുകളിലെത്തും. അവർ വാതിൽ മുട്ടിവിളിക്കും. അർധമയക്കത്തിൽ വാതിൽ തുറക്കുന്നവർ കാണുക സ്റ്റാലിന്റെ പടയാളികളെയാണ്. അവർ ഭയന്നുപോകും. മനസ് തളർന്ന് ശരീരം ദുർബലമാകും. പിന്നെ അവർ വിളിക്കുന്നിടത്തേക്ക് അർധപ്രജ്ഞയിൽ അനുഗമിക്കും. സംശയുള്ള പടയാളികളും ഉന്നത ഉദ്യോഗസ്ഥരും മിഡ്‌നൈറ്റ് നോക്കിന്റെ ഇരകളാണ്.

ആർക്കിപെലിഗോ അഥവാ തടങ്കൽ പാളയങ്ങളിലേക്കാണ് ഇവരെ കൊണ്ടുപോകുക. അവിടെ അവരെ പൂർണനഗ്നരാക്കും. അർധമയക്കത്തിൽ അർധ പ്രജ്ഞയിൽ പൂർണനഗ്നനാക്കപ്പെടുന്നതോടെ എത്ര ഉന്നതനായാലും ദുർബലനാകും. പിന്നെ അവരെ ചോദ്യംചെയ്യുക എളുപ്പമാണ്. രഹസ്യങ്ങൾ നിഷ്പ്രയാസം ചോർത്താൻ സ്റ്റാലിന്റെ പടയാളികൾക്ക എളുപ്പം സാധിക്കും. രഹസ്യങ്ങൾ ചോർത്തിയ ശേഷം അവരെ മരണത്തിലേക്ക് നയക്കും.
തടങ്കൽ പാളയത്തിൽ കഴിയുന്ന അഞ്ചാംപത്തികളെ ഓരോരുത്തരെയായി കൊണ്ടുപോയി ഗില്ലറ്റിൻ കൊണ്ട് തലയറുക്കും. കനത്ത നിശബ്ദതയിൽ അഞ്ചാംപത്തികളെ കൊണ്ടുപോകാൻ അർധരാത്രിയിലെത്തുന്ന പടയാളികളുടെ ബൂട്ടിന്റെ കനത്തംശബ്ദം മരണത്തിന്റെ സൈറണായി അനുഭവപ്പെടും. ആ ബൂട്ടിന്റെ ശബ്ദം അടുത്തെത്തുന്ന നിമിഷം ഇഞ്ചിഞ്ചായി അവർ കൊല്ലപ്പെടുകയാവും. ഒരാളെ കൊണ്ടുപോയി കൊല ചെയ്തശേഷം അതെ ബൂട്ടിന്റെ ശബ്ദം ആവർത്തിക്കും. അടുത്ത ഊഴക്കാരൻ മരണത്തിനു മുൻപെ ഭയന്നുവിറച്ചു മരിക്കുന്ന അവസ്ഥയെയും മിഡ്‌നൈറ്റ് നോക്ക് അർത്ഥമാക്കുന്നു. സ്റ്റാലിന്റെ പടയാളിയായിരുന്ന അലക്‌സാണ്ടർ സോൾസെതിന് സിൻ എഴുതിയ ഗുലാഗ്ആർക്കെപെലിഗൊ അഥവാ ഗുലാഗ്തടങ്കൽ പാളയം എന്ന ചരിത്രാഖ്യായിക സ്റ്റാലിന്റെ ക്രൂരതയുടെ ഈ ചരിത്രാഖ്യായിക കൂടിയാണ്.

Share
Leave a Comment