ടോക്യോ : യുക്രെയ്‌നെതിരെ സൈനിക ആക്രമണം നടത്തുന്ന റഷ്യയോട് പിന്മാറാൻ ആവശ്യപ്പെട്ട് യുഎൻ. യുക്രെയ്ൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തിര യോഗത്തിലാണ് സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടാറസ് റഷ്യയോട് ആവശ്യമുന്നയിച്ചത്. യുക്രെയ്‌നെ ആക്രമിക്കുന്ന റഷ്യൻ സേനയെ വ്‌ളാഡിമിർ പുടിൻ തടയണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ദിവസം ആരംഭിക്കുന്നതിന് മുൻപ് നിരവധി സംഭവങ്ങളാണ് ഉണ്ടാകാറുള്ളത്. ഇന്ന് യുക്രെയ്‌നുമായി ബന്ധപ്പെട്ട കിംവദന്തികളും, വാർത്തകളും കേട്ടാണ് ദിനം ആരംഭിച്ചത്. ഇതിന് മുൻപും യുക്രെയ്‌നുമായി ബന്ധപ്പെട്ട് സമാന രീതിയിൽ കിംവദന്തികൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഈ നിമിഷംവരെ അതൊന്നും വിശ്വസിച്ചിരുന്നില്ല. താൻ തെറ്റ് ചെയ്തു. ഇന്ന് വാർത്തകൾ വിശ്വസിക്കാതെ തെറ്റ് ആവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗുട്ടാറസ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ഒരു കാര്യം മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത്. പ്രസിഡന്റ് പുടിൻ യുക്രെയ്‌നെ ആക്രമിക്കുന്നതിൽ നിന്നും റഷ്യൻ സൈന്യത്തെ വ്‌ളാഡിമിർ പുടിൻ തടയണം. സമാധാനത്തിന് അവസരം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിരവധി ആളുകൾ ഇപ്പോൾ തന്നെ മരിച്ചു വീണുവെന്നു അദ്ദേഹം പറഞ്ഞു.
Comments