യുക്രെയ്‌നില്‍ യുദ്ധം നടത്താനുള്ള റഷ്യയുടെ തീരുമാനത്തിന് പിന്നാലെ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്‌നിലെ യുഎന്‍ അംബാസഡര്‍ സെര്‍ഗി കിസ്ലിറ്റ്‌സ്യ. റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സിയക്കെതിരെയാണ് സെര്‍ഗി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. യുദ്ധക്കുറ്റവാളികള്‍ക്ക് പശ്ചാത്തപിക്കാന്‍ ഒരു അവസരവും ഇല്ല. അവര്‍ നേരെ നരകത്തിലേക്ക് പോകുമെന്നായിരുന്നു ബൈബിള്‍ ഉദ്ധരിച്ച് സെര്‍ഗി കിസ്ലിറ്റ്‌സ്യ പറഞ്ഞത്.
‘ റഷ്യ തിന്മയുടെ പാതയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പക്ഷേ യുക്രെയ്ന്‍ പ്രതിരോധിച്ച് കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സ്വാതന്ത്ര്യം ഒരിക്കലും വിട്ടുകൊടുക്കില്ല’ എന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു. റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രെയ്‌നില്‍ നിന്ന് ജനങ്ങള്‍ പലായനം ആരംഭിച്ചിട്ടുണ്ട്. കീവില്‍ നിന്ന് സുരക്ഷിതമെന്ന് കരുതുന്ന മറ്റ് പ്രദേശങ്ങളിലേക്കാണ് ജനങ്ങള്‍ പലായനം തുടങ്ങിയത്. പ്രധാന ബസ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുകയാണ്.
Ukrainian President Volodymyr Zelenskiy said Russia had carried out missile strikes on Ukrainian infrastructure and border guards, adding martial law had been declared and he had appealed to world leaders to impose all possible sanctions on Russia https://t.co/wmOmsoRl1o pic.twitter.com/eoRg8rGABb
— Reuters (@Reuters) February 24, 2022
യുക്രെയ്ന്‍ വിഷയത്തില്‍ ഐക്യരാഷ്‌ട്രസംഘടന യോഗം ചേര്‍ന്നു കൊണ്ടിരിക്കുന്ന സമയത്താണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ യുക്രെയ്‌നെതിരെ സൈനിക നടപടി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കര, സമുദ്ര, വ്യോമ മാര്‍ഗങ്ങളിലൂടെ യുക്രെയ്‌നിലെ 12 നഗരങ്ങളില്‍ റഷ്യന്‍സേന വ്യോമാക്രമണം നടത്തി. 75 പോര്‍വിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
Comments