‘യുദ്ധം നിർത്താൻ’ ആഹ്വാനം ചെയ്ത് ഫുട്‌ബോൾ ലോകം യുക്രെയ്‌നുവേണ്ടി ഒന്നിക്കുന്നു. വ്യാഴാഴ്ച റഷ്യയുടെ അധിനിവേശത്തിന് ശേഷം ബാഴ്സലോണയും നാപ്പോളിയും തമ്മിലുള്ള മത്സരത്തിനിടെ, ‘യുദ്ധം നിർത്തുക’ എന്നെഴുതിയ ബാനർ ഉയർത്തി ഇരു ടീമുകളിലെയും കളിക്കാർ യുക്രെയ്‌ന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന യൂറോപ്പ ലീഗ് പ്ലേ ഓഫിന് മുന്നോടിയായാണ് കളിക്കാർ ബാനർ ഉയർത്തിയത്. മറ്റൊരു സംഭവത്തിൽ ഒളിംപിയാക്കോസിനെതിരായ മത്സരത്തിൽ അറ്റലാന്റയ്‌ക്ക് വേണ്ടി ഗോൾ നേടിയതിന് ശേഷം യുക്രേനിയൻ താരം റുസ്ലാൻ മാലിനോവ്‌സ്‌കി ജേഴ്‌സി ഉയർത്തി ‘യുക്രെയ്‌നിൽ യുദ്ധമില്ല’ എന്ന് പറയുന്ന ഒരു ബനിയൻ പ്രദർശിപ്പിച്ചു.
Aturem la guerra | Fermiamo la guerra#StopWar pic.twitter.com/4iBPIbAWyB
— FC Barcelona (@FCBarcelona) February 24, 2022
സെവിയ്യയ്‌ക്കെതിരായ യൂറോപ്പ ലീഗ് മത്സരത്തിനിടെ ക്രൊയേഷ്യൻ ഫുട്ബോൾ ക്ലബ്ബായ ദിനമോ സാഗ്രെബിന്റെ ആരാധകർ ‘യുക്രെയ്നിലെ ജനങ്ങൾക്ക് പിന്തുണ’ എന്ന പോസ്റ്റർ ഉയർത്തി. നോർവീജിയൻ ക്ലബ്ബായ ബോഡോ/ഗ്ലിംറ്റിന്റെ ആരാധകരും സെൽറ്റിക്കിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ രാജ്യത്തിന്റെ ദേശീയ പതാക ഉയർത്തി യുക്രെയ്‌നിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ റഷ്യയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്ന് രാജ്യങ്ങളുടെ ഫുട്‌ബോൾ അസോസിയേഷനുകൾ സംയുക്ത പ്രസ്താവന നടത്തി.
— Ruslan Malinovskyi (@malinovskyi18) February 24, 2022
2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് അടുത്ത മാസം റഷ്യ ആതിഥേയത്വം വഹിക്കാനിരിക്കുകയാണ്. 2022ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിനും മോസ്‌കോയാണ് ആതിഥേയത്വം വഹിക്കേണ്ടത്. റഷ്യയുടെ ആതിഥേയാവകാശം എടുത്തുകളയാൻ നിരവധി രാജ്യങ്ങൾ ഇതിനകം യുവേഫയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദിയായി റഷ്യയെ എതിർത്തവരിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഉൾപ്പെടുന്നു.
Dinamo Zagreb supporters hold up a sign saying "Support To The People Of Ukraine" during their Europa League match against Sevilla pic.twitter.com/eEOTebvd2L
— B/R Football (@brfootball) February 24, 2022
















Comments