കാബൂൾ : യുക്രെയ്നിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സിവിലിയൻ അപകടങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നതായും താലിബാൻ.
ഇരു പാർട്ടികളോടും സംയമനം പാലിക്കണം. അക്രമം തീവ്രമാക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കേണ്ടതുണ്ട്. റഷ്യയ്‌ക്കും, യുക്രെയിനും മുന്നറിയിപ്പ് നൽകി ഇസ്ലാമിക് സ്റ്റേ ഓഫ് അഫ്ഗാനിസ്ഥാൻ ഇറക്കിയ വാർത്താക്കുറിപ്പിൽ താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടു
തികച്ചും നിഷ്പക്ഷമായ വിദേശനയമാണ് തങ്ങളുടേതെന്നും,സമാധാന മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഇരുവശങ്ങളോടും ആഹ്വാനം ചെയ്യുന്നതായും താലിബാൻ വ്യക്തമാക്കി.
അഫ്ഗാൻ വിദ്യാർത്ഥികളുടെയും യുക്രെയ്നിലെ കുടിയേറ്റക്കാരുടെയും ജീവൻ സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളും ശ്രദ്ധ ചെലുത്തണമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.
2022 ഓഗസ്റ്റ് 15-നാണ് അഫ്‌ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ്ഗനിയെ അട്ടിമറിച്ച് , യുദ്ധത്തിലൂടെ താലിബാൻ കാബൂൾ പിടിച്ചെടുത്തത്. താലിബാൻ ക്രൂരതയിൽ നിരവധി പേര് കൊല്ലപ്പെടുകയും , പലായനം ചെയ്യുകയും ചെയ്തിരുന്നു . പലരും യുക്രെയ്ൻ അടക്കമുള്ള രാജ്യങ്ങളിലേക്കും കുടിയേറ്റം നടത്തിയിരുന്നു .
.
Comments