മോസ്‌കോ:ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം റഷ്യയിൽ നിന്ന് മാറ്റി. മെയ് 28 ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിലാണ് ചാമ്പ്യൻസ് ലീഗം മത്സരം നിശ്ചയിച്ചിരുന്നത്.എന്നാൽ നിലവിലെ സാഹചര്യത്തിൽ വേദി റഷ്യയിൽ നിന്ന് പാരീസിലെ നാഷ്ണൽ സ്റ്റേഡിയത്തിലേക്ക് മാറ്റുന്നതായി യൂറോപ്യൻ ഫുട്‌ബോൾ ഗവേണിഗ് ബോഡി അറിയിച്ചു.
യുക്രൈനിൽ നിന്നും റഷ്യയിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന ടീമുകളുടെ ഹോം മത്സരങ്ങൾ നിഷ്പക്ഷ വേദിയിലായിരിക്കും നടത്തുകയെന്നും യുവേഫ വ്യക്തമാക്കി.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് വിവിധ രാജ്യങ്ങളും കളിക്കാരും നിലപാടെടുത്തതോടെ യുവേഫ വേദി മാറ്റാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. സുരക്ഷാ പ്രശ്‌നം കൂടി കണക്കിലെടുത്താണ് യുവേഫ വേദി മാറ്റാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം.
വേദി മാറ്റിയതിന് പിന്നാലെ യുവേഫയുടെ നടപടി അപമാനകരമാണെന്ന് റഷ്യൻ സർക്കാർ ആരോപിച്ചു. ഇത് വലിയ നാണക്കേടാണ്, സെൻറ് പീറ്റേഴ്‌സ്ബർഗിൽ ലഭ്യമായതിൽ ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കാൻ തങ്ങൾക്ക് കഴിയുമായിരുന്നുവെന്നും റഷ്യ പ്രതികരിച്ചു
Comments