ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് ഇന്ത്യ മുന്നിലെത്തി. 184 റൺസ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ ഇന്ത്യ, 17.1 ഓവറിൽ മൂന്ന് വിക്കറ്റിന് 186 റൺസ് നേടി വിജയത്തിലേയ്‌ക്ക് കുതിച്ചു. ശ്രേയസ് അയ്യരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയ കുതിപ്പിലേയ്‌ക്ക് നയിച്ചത്.
മത്സരത്തിൽ ഇന്ത്യയുടെ കരുത്തരായ ശ്രേയസ്(74), രവീന്ദ്ര ജഡേജ(45) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച് പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിങ്‌സും ശ്രദ്ധേയമായി. സഞ്ജു 25 പന്തിൽ നിന്നും 39 റൺസെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഇരുപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിന് 183 റൺസാണ് നേടിയത്. ശ്രീലങ്കയുടെ നിസ്സാങ്ക(75) മാത്രമാണ് സെഞ്ച്വറി തികച്ചത്. ക്യാപ്റ്റൻ ദാസുൻ ഷനക 19 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
















Comments