കൈവ്: റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തില്‍ റഷ്യയ്‌ക്ക് കനത്ത നഷ്ടം സംഭവിച്ചതായി യുക്രെയ്ന്‍. യുക്രെയ്ന്‍ അധിനിവേശത്തിനിടെ റഷ്യന്‍ സൈന്യത്തിന് 4,300 സൈനികരൈയും ഏകദേശം 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നഷ്ടപ്പെട്ടതായി യുക്രെയ്‌നിയന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാര്‍ പറഞ്ഞു.
ഡൊനെറ്റ്സ്‌കിനെയും ലുഹാന്‍സ്‌കിനെയും റഷ്യ സ്വതന്ത്രമാക്കിയതിനുശേഷമാണ് യുക്രെയ്‌നില്‍ പൂര്‍ണ്ണമായ അധിനിവേശം ആരംഭിച്ചത്. ഇതെതുടര്‍ന്ന് യുഎസ്, യുകെ, ജര്‍മ്മനി എന്നിവയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ആരംഭിച്ചു. യുക്രെയ്ന്‍ റഷ്യയ്‌ക്ക് എതിരെ കനത്തപ്രഹരം ഏല്‍പിച്ചതോടെ സമാധാനത്തിന്റെ സാധ്യത റഷ്യയും തേടി. ബലാറസ് വേദിയാക്കാമെന്നായിരുന്നു റഷ്യയുടെ നിലപാട്. സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തയ്യാറാണെങ്കിലും തന്റെ രാജ്യത്തിനെതിരെ സൈനികനടപടികളില്‍ പങ്കെടുക്കാത്ത രാജ്യം വേദിയാക്കണമെന്നാണ് യുക്രെയ്‌ന്റെ ആവശ്യം. ബെലാറസില്‍ യുക്രെയ്നുമായി ചര്‍ച്ച നടത്താന്‍ റഷ്യ തയ്യാറാണെന്ന ക്രെംലിന്റെ തീരുമാനത്തിന് വിരുദ്ധമാണ് യുക്രെയ്ന്റ നിലപാട്. റഷ്യന്‍
വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ അടങ്ങുന്ന റഷ്യന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കായി ബെലാറസിലെത്തിയതായി ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അതെ സമയം ബലാറസ് ഒഴികെ മറ്റേതൊരു രാജ്യത്തും റഷ്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ അതിനുള്ള വേദി വാര്‍സോ, ബ്രാറ്റിസ്ലാവ, ബുഡാപെസ്റ്റ്, ഇസ്താംബുള്‍, ബാക്കു എന്നിങ്ങനെ എവിടെയുമാകാമെന്ന് റഷ്യയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ബലാറസില്‍ ചര്‍ച്ച നടക്കുന്നത് അംഗീകരിക്കാനാവില്ല. സഖ്യരാജ്യമായ ബലാറസ് സമാധാന ചര്‍ച്ചയ്‌ക്ക് വേദിയാക്കുന്നത് പ്രഹസനമാണെന്നാണ് യുക്രെയ്‌ന്റെ നിലപാട്. ചര്‍ച്ചകള്‍ സത്യസന്ധമായിരിക്കാനും യുദ്ധം അവസാനിപ്പിക്കാനും കഴിയുന്ന ഒരേയൊരു മാര്‍ഗ്ഗം അതുമാത്രമാണെന്നും സെലെന്‍സ്‌കി പറഞ്ഞു.
















Comments