കീവ്: രക്തചൊരിച്ചിലുമായി യുദ്ധം പുരോഗമിക്കുമ്പോൾ ശുഭ പ്രതീക്ഷകളുമായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിൽ നടത്തുന്ന ചർച്ച ആരംഭിച്ചു. ശുഭവാർത്തയുമായി ചർച്ച അവസാനിക്കുമെന്ന പ്രതീക്ഷയിൽ ചർച്ച നടക്കുന്ന ബെലാറൂസിലേക്ക് കണ്ണും നട്ട് കാത്തിരിക്കുകയാണ് ലോകം മുഴുവനും.
യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയും ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുക്കാഷെങ്കോയും ഇന്നലെ നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്താൻ തീരുമാനമായത്. ഉപാധികളില്ലാതെയാണ് ചർച്ച നടക്കുന്നത്.
അതേസമയം അടിയന്തിരമായി പൊതുയോഗം ചേർന്ന് സ്ഥിതി വിലയിരുത്താനാണ് ഐക്യരാഷ്‌ട്ര സഭയുടെ തീരുമാനം.ഇന്ന് ഐക്യരാഷ്‌ട്ര സഭ രക്ഷാസമിതി യോഗം ചേരും.ഇന്ന് നടക്കുന്ന യോഗത്തിൽ സഭയിലെ 193 രാജ്യങ്ങളും യുദ്ധത്തിൽ അവരുടെ നിലപാട് അറിയിക്കും.
















Comments