ഇസ്ലാമാബാദ്: തങ്ങൾ വളർത്തിയ ഭീകരരുടെ ആക്രമണത്തിൽ പകച്ച് പാകിസ്താൻ. താലിബാൻ അതിർത്തിയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്ന് പാക് സൈനികർ വധിക്കപ്പെട്ടതായാണ് വിവരം. അഫ്ഗാൻ അതിർത്തി മേഖലയിൽ നിന്നും നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ചപ്പോഴാണ് ഭീകരർ പാക് സൈനികരെ കടന്നാക്രമിച്ചത്. ഇതിനിടെ പരസ്പര സഹകരണത്താൽ പ്രവർത്തിക്കുന്ന അതിർത്തി സാധാരണക്കാർക്കായി തുറന്നുകൊടുത്തെന്നും പാക് ഭരണകൂടം അറിയിച്ചു.
ചാപ്മാൻ-സ്പിൻ ബോൾദാക് അതിർത്തിയിലാണ് അഫ്ഗാൻ പൗരന്മാരും പാക് സൈനികരും തമ്മിൽ ഏറ്റുമുട്ടിയത്. നിരന്തരം സാധാരണ പൗരന്മാർ യാത്രചെയ്യുന്നത് ചികിത്സയ്‌ക്കും വ്യാപാരത്തിനുമാണെന്നും എന്നാൽ പാക് സൈനികരാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്നും അഫ്ഗാൻ പൗരന്മാർ ആരോപിക്കുന്നു. സാധാരണക്കാരെ പാക് സൈനികർ ഉപദ്രവിച്ചതോടെയാണ് താലിബാൻ ഭീകരർ സൈനികരെ വധിച്ചത്.
പാകിസ്താനാണ് തങ്ങളുടെ നാട്ടിലെ എല്ലാ ഭീകരതയ്‌ക്കും കാരണമെന്ന് താലിബാൻ ആവർത്തിക്കുകയാണ്. നിലവിൽ അതിർത്തി വിഷയത്തിൽ പാക് ഭരണ കൂടവുമായി നിരന്തരം തർക്കം നിലനിൽക്കേയാണ് ഭീകരർ പാകിസ്താനെ കടന്നാക്രമിച്ചിട്ടുള്ളത്. 2700 കിലോമീറ്ററോളം വിസ്തൃതിയാണ് പാക് അഫ്ഗാൻ അതിർത്തിയുള്ളത്. ഇവിടെ തീരുമാനിച്ചിരിക്കുന്ന അന്താരാഷ്‌ട്ര അതിർത്തി യാണ് ഡ്യൂറന്റ് ലൈൻ എന്ന പേരിൽ അറിയപ്പെടുന്നത്. അവിടെ കമ്പിവേലി കെട്ടി അതിർത്തി അടയ്‌ക്കുന്നതിനെതിരെ താലിബാനും പാകിസ്താനും നിരന്തരം തർക്കം തുടരുകയാണ്.
അതിർത്തി നിലവിൽ യാതൊരു നിയന്ത്രണവുമില്ലാതെ താലിബാന് വേണ്ടി തുറന്നിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഭരണകൂടം ആവർത്തി ച്ചിരുന്നു.ഖാണ്ഡഹാർ മേഖലയിലെ പ്രവിശ്യാ ഭരണകൂടമാണ് അതിർത്തി തുറന്നാണ് കിടക്കുന്നതെന്ന സ്ഥിരീകരണം നടത്തിയത്. എന്നാൽ മറ്റ് പ്രവിശ്യകളിൽ നിന്നും പാകിസ്താനിലേക്ക് അനധികൃതമായി കടക്കാനും മയക്കുമരുന്നും ആയുധങ്ങളും എത്തിക്കാനുമാണ് താലിബാനിലെ ഭീകരർ ശ്രമിക്കുന്നത്. പലയിടത്തും പാക്‌സൈനികരെ വകവയ്‌ക്കാതെ നടക്കുന്ന യാത്രകളെ തടയുന്നതോടെയാണ് പ്രശ്‌നം സങ്കീർണ്ണമാകാറുള്ളത്.
















Comments