ചെന്നൈ : തമിഴ്‌നാട്ടിൽ ലൗജിഹാദിനിരയായി ഒരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ഉപ്പത്തുകാട് സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മരണ ശേഷം കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ഇക്കഴിഞ്ഞ ജനുവരി 18 നായിരുന്നു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥിനിയുടെ വാട്‌സ് ആപ്പ് ചാറ്റും, ഫോൺ കോളുകളും പോലീസ് പരിശോധിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിദ്യാർത്ഥിനി ഒരു പ്രത്യേക നമ്പറിലേക്ക് ദിവസവും നിരവധി തവണ ഫോൺ ചെയ്യുന്നതായും, വാട്‌സ് ആപ്പ് സന്ദേശങ്ങൾ അയക്കുന്നതായും കണ്ടെത്തി. ഇത് കേസിൽ നിർണായക വഴിത്തിരിവാകുകയായിരുന്നു.
വിദ്യാർത്ഥിനി പഠിപ്പിച്ചിരുന്ന ടീച്ചറുടെ മകനായ അമിർ ഖാന്റെ നമ്പറിലേക്കാണ് നിരന്തരം വിളിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് അമിർ ഖാനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇയാളുടെ ശല്യം സഹിക്കാതെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായത്.
വിദ്യാർത്ഥിനിയുമായി സൗഹൃദത്തിലായ അമിർ ഖാൻ പിന്നീട് പ്രണയമാണെന്നും വിവാഹം ചെയ്യാമെന്നും പറയുകയായിരുന്നു. എന്നാൽ വിദ്യാർത്ഥിനി വിസമ്മതിച്ചു. തുടർന്ന് അമിർ വീണ്ടും വിദ്യാർത്ഥിനിയെ വീണ്ടും നിർബന്ധിച്ചു. ഇത് സഹിക്കവയ്യാതെയായിരുന്നു ആത്മഹത്യ.
Comments