മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് കഴിഞ്ഞ ദിവസം നടത്തിയ ആണവപ്രഖ്യാപനം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ്. യുക്രെയിനില്‍ ഇടപെടരുതെന്ന യുഎസിനുള്ള സൂചനയാണ് ഈ നീക്കമെന്ന് ആണവായുധ ഗവേഷകനായ പവല്‍ പോഡ്വിഗ് പറഞ്ഞു.പക്ഷെ അത് ഒരുതാക്കീത് മാത്രമായി ഒതുങ്ങുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അതെ സമയം യുക്രെയ്ന്റെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവ് റഷ്യന്‍ റോക്കറ്റ് ലോഞ്ചറുകള്‍ ആക്രമിച്ചു. ഡസന്‍ കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി മേയര്‍ ഇഗോര്‍ തെരെഖോവ് പറഞ്ഞു.
ഖാര്‍കിവില്‍ നിന്നുള്ള നിരവധി സ്ത്രീകള്‍ ബോംബാക്രമണത്തില്‍ തങ്ങളുടെ ജീവിതം തകിടം മറിച്ചതിനെക്കുറിച്ച് പ്രതികരിച്ചു. നാലു ദിവസമായി ഞങ്ങള്‍ ബേസ്മെന്റില്‍ ഒളിച്ചിരിക്കുകയായിരുന്നു. സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഭക്ഷണം തീര്ന്നും തനിക്കും രണ്ട് കുട്ടികള്‍ക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വ്യക്തമാക്കി.
അലീനയും മക്കളും ഖാര്‍കിവില്‍ ഒളിവിലാണ്. ഷോക്കില്‍ നിന്നു മോചനമാകുന്നില്ലെന്നും കരച്ചില് നിര്ത്താനാവുന്നില്ലെന്നും മരിയാന എന്ന യുവതി പറഞ്ഞു. ഞാന്‍ ഒരിക്കലും മതവിശ്വാസിയായിരുന്നില്ല, എങ്കിലും ഞാന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു ഓരോരുത്തരോടും യുക്രെയ്നുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയാണെന്നും മരിയാന പറഞ്ഞു. ഇതുപോലെ എത്രയോ സ്ത്രീകളും കണ്ണീരും കൈയ്യുമായി കഴിയുന്നു.മിക്കവരും ഭഗര്ഭ അറകളിലും മറ്റുമാണ്. ഭയം മുറ്റിനില്ക്കുന്ന കണ്ണുകളും ദയനീയമായ നോട്ടവും അരക്ഷിതത്വം തീര്‍ത്ത മനസ്സുമായി ഒരു വലിയ ജനത ജീവിതത്തിനും മരണത്തിനും ഇടയിലാണ്
വെള്ളം, ഭക്ഷണം എന്നിവ പരിമിതം. പട്ടിണിയുടെ വക്കിലേക്ക് നാട് നീങ്ങുകയാണ്. ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ഭയം ഇവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. ഉറ്റവരോ ഉടയവരോ കൂടെയില്ലാതെ കുടുംബങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുന്നു. എല്ലാവര്ക്കും ഒരേ ഒരു പ്രാര്‍ത്ഥനമാത്രം ‘യുദ്ധം അവസാനിക്കണം’
Comments